മദ്യപാനത്തിനിടെ തര്‍ക്കം, കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍

Advertisement

കൊല്ലം. കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയില്‍. കൊല്ലം പള്ളിത്തോട്ടം പോലീസ് പരിധിയില്‍ മൂതാക്കര സെറ്റില്‍മെന്റ് കോളനിയില്‍ പീറ്റര്‍ മകന്‍ ഹാരിസ് എന്നു വിളിക്കുന്ന ബെന്‍സിഗര്‍ ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. പള്ളിത്തോട്ടം സ്വദേശിയായ ജോസും പ്രതിയും തമ്മില്‍ 27ന് രാത്രിയില്‍ വാടി ലേല ഹാര്‍ബറിന് സമീപം വച്ച് മദ്യപാനത്തിനിടെ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ബെന്‍സിഗര്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജോസിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തികുത്തില്‍ മാരകമായി പരിക്കേറ്റ ജോസ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

പള്ളിത്തോട്ടം പോലീസിന് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുകേഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനില്‍ ബേസില്‍, ഹിലാരിയോസ്, എ.എസ്.ഐ ശ്രീകുമാര്‍ സിപിഒ പീറ്റര്‍ തോമസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.