കടപ്പാക്കുഴിയിലെ ടാർ മിക്സിങ്ങ് പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണം

Advertisement

പടിഞ്ഞാറെ കല്ലട. കടപ്പാക്കുഴിയിലെ ടാർ മിക്സിങ്ങ് പ്ലാന്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ജനകീയ സമരസമിതി നടത്തിയ രണ്ടാം ദിവസ റിലേ സത്യാഗ്രഹ സമരം അധികാരികളോട് ആവശ്യപ്പെട്ടു. റിലേ സത്യാഗ്രഹ സമരം രണ്ടാം ദിവസം നടത്തിയത് കാരാളിമുക്ക് ഠൗൺ ഒന്നാം വാർഡിലെ സമരസമിതി പ്രവർത്തകരാണ്. ഗ്രാമപഞ്ചായത്ത് അംഗം റജില അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

സമരസമിതി കൺവീനർ സുരേഷ്ചന്ദ്രൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാലയം ശിവരാജൻ , ഓമന കുട്ടൻ പിള്ള ,സിന്ധു , സമര സമിതി ഭാരവാഹികളായ നിധിൻ കല്ലട, വി.എസ്.ശ്രീകണ്ഠൻ നായർ , മുത്തലിഫ് മുല്ലമംഗലം, രമണി ശ്രീധരൻ , കലാധരൻ പിള്ള , വസന്തകുമാരി ,പ്രീതാ ശിവൻ,റജില നൗഷാദ്, അജയപ്രസാദ്, ഷീജ സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement