കിഴക്കേ കല്ലട : മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായങ്ങൾ നൽകുകയും ജില്ലയിൽ വിപണനം നടത്തുകയും ചെയ്ത കേസിൽ യുവാവ് പിടിയിൽ.കൊറ്റംകര കരിക്കോട് ടികെഎം കോളേജ് ഉത്രാടം വീട്ടിൽ നിന്നും ചന്ദനത്തോപ്പ് ചാത്തിനാകുളം വിഷ്ണു ഭവനം വീട്ടിൽ വിമൽ (24) ആണ് അറസ്റ്റിലായത്.
കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ഈ മാസം ആദ്യം പിടിയിലായ മൺട്രോത്തുരുത്ത് സ്വദേശിയായ അർജുൻ രാജിന്റെ മയക്കുമരുന്ന് കടത്തിലെ പങ്കാളിയാണ് വിമൽ.ഏറെ നാളായി അർജുൻ രാജിന്റെ മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുകയും അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്ന മയക്കുമരുന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അർജുനുമായി ചേർന്ന് വിപണനം നടത്തി വരികകയുമായിരുന്നു.
എൻ.ഡി.പി.എസ് വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.പ്രതിക്ക് കേരളത്തിനകത്തും പുറത്തും ഉള്ള മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ച്
അന്വേഷണം ആരംഭിച്ചതായി
ശാസ്താംകോട്ട ഡിവൈഎസ്പി
എസ്.ഷെരീഫ് പറഞ്ഞു.കിഴക്കേ കല്ലട എസ്ഐ അനീഷ്.ബി,എഎസ്ഐ ബിന്ദു ലാൽ,ശൂരനാട് എഎസ്ഐ ഹരി,കിഴക്കേ കല്ലട സിപിഒമാരായ രാഹുൽ,സുരേഷ് ബാബു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.