കൊല്ലം .മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധമത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യ ബോര്‍ഡ് പെന്‍ഷനര്‍മാര്‍ക്കും സാന്ത്വനതീരം തുടര്‍ചികിത്സ പദ്ധതി പ്രകാരം ഗുരുതര രോഗങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് ധനസഹായം നല്‍കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള, 23 വയസ്സ് പൂര്‍ത്തിയായ, പ്രതിവര്‍ഷം 50,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍, ഡയാലിസിസ്, കരള്‍, ക്യാന്‍സര്‍, ഗര്‍ഭാശയ രോഗികള്‍, തളര്‍വാതം/കിടപ്പുരോഗികള്‍, ഓട്ടിസം/ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍-സഹകരണ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്ത് സ്വകാര്യ ആശുപത്രികളിലും തുടര്‍ചികിത്സ നടത്തുന്നവര്‍ക്കാണ് ധനസഹായം.
അപേക്ഷയോടൊപ്പം ആധാര്‍, റേഷന്‍ കാര്‍ഡ്, ചികിത്സിക്കുന്ന ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള റഫറന്‍സ് രേഖ (സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക്), ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ബില്ലുകള്‍ (അസല്‍), മത്സ്യബോര്‍ഡ് പാസ്ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0471 2325483.