ശാസ്താംകോട്ടയില്‍ കാണാതായ യുവതിയെ വിജനമായ പുരയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ശാസ്താംകോട്ട. ഇന്നലെ വീട്ടില്‍നിന്നും കാണാതായ യുവതിയെ വിജനമായ പുരയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിശേരിക്കല്‍ എല്‍പിഎസിന് സമീപം അഭിനവത്തില്‍ രാമചന്ദ്രന്‍പിള്ളയുടെ മകള്‍ ജലജകുമാരി(40)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. വീട്ടില്‍ ധരിച്ച ഡ്രസുമായാണ് പോയതെന്നതിനാല്‍ പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കണ്ടെത്തിയത്. ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവിവാഹിതയാണ്. ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്ത മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.