ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട, പോരുവഴി,കുന്നത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി കെ.രാജൻ നാടിന് സമർപ്പിച്ചു.വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഉത്സവാന്തരീക്ഷത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.ഇതിനോടൊപ്പം
പവിത്രേശ്വരം വില്ലേജ് ഓഫീസിന്റ ശിലാസ്ഥാപനവും നടന്നു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം.കെ.ഡാനിയൽ,കൊല്ലം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആർ.ബീഹാറാണി,ജില്ലാ കളക്ടർ അഫ്സാന പർവീൺ,സബ് കളക്ടർ മുകുന്ദ് ടാകൂർ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ ഷാഫി,ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത,കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സലകുമാരി,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ.പി.കെ ഗോപൻ,ശ്യാമളയമ്മ തുടങ്ങിയവർ സംസാരിച്ചു.