ഇരവിപുരത്ത് വാടക വീട് കാണിച്ച് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍

Advertisement

വീട് വാടകയ്‌ക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന വന്‍തുകയ്ക്ക് ഒറ്റി വാങ്ങി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. ഇരവിപുരം പിണയ്ക്കല്‍ ഗ്രീന്‍ വില്ലയില്‍ സുല്‍ഫി(51) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇരവിപുരം ചകിരിക്കടയില്‍ സക്കീര്‍ ഹുസൈന്‍ നഗറിലുള്ള വീടാണ് സുള്‍ഫിക്കറും കൂട്ടുപ്രതികളായ റമീസയും ബഷീറും ചേര്‍ന്ന് വാടകയ്‌ക്കെടുത്ത് വടക്കേവിള ഹലാസമന്‍സിലില്‍ ഇഹ്‌സാനയ്ക്ക് ഒറ്റിക്ക് നല്‍കി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയത്.

ആദ്യമാസങ്ങളില്‍ പ്രതി വാടക യഥാര്‍ത ഉടമയ്ക്ക് നല്കി തുടര്‍ന്നുള്ള മാസങ്ങളില്‍ വാടക മുടങ്ങിയത് അന്വേഷിച്ച് ഉടമ എത്തിയപ്പേഴാണ് തട്ടിപ്പ് മനസിലാകുന്നത്. തുടര്‍ന്ന് ഇവര്‍ ഇരവിപുരം പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു.

കൊല്ലം എസിപി അഭിലാഷ് എ യുടെ നിര്‍ദ്ദേശാനുസരണം ഇരവിപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയേഷ്, സക്കീര്‍ ഹുസൈന്‍ സിപിഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement