ശാസ്താംകോട്ട വില്ലേജ് ഓഫീസ് സ്മാര്‍ട്ടായതിന് പിന്നിലൊരു കഥയുണ്ട് മറക്കാന്‍ പാടില്ലാത്ത കഥ

Advertisement

ശാസ്താംകോട്ട. വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആയി ഉദ്ഘാടനം ചെയ്യപ്പെട്ടു, എന്നാല്‍ അതിനും ഇനി അതിനോടനുബന്ധിച്ചു വരാനുള്ള മിനി സിവില്‍ സ്റ്റേഷന്‍ പുതിയ കെട്ടിടത്തിനും ഒക്കെ ടൗണില്‍ സ്ഥലം ലഭിച്ചതിനു പിന്നിലൊരു കഥയുണ്ട്. ശാസ്താംകോട്ട ടൗണില്‍ സര്‍ക്കാരിന് 11ഏക്കറില്‍പരം പുറമ്പോക്കുണ്ടായിരുന്നത് പഴങ്കഥ. ഒരു വികസനത്തിനും സ്ഥലം ലഭിക്കാതെ പൊലീസ് സ്റ്റേഷന്‍ പോലും ടൗണില്‍നിന്നും ഒരു കിലോമീറ്റര്‍അകലെ കുന്നിന്‍പുറത്ത് പോയത് മറക്കാറായിട്ടില്ല. ടൗണ്‍വാര്‍ഡ് മുന്‍ മെമ്പറായിരുന്ന എസ് ദിലീപ് കുമാറിന്‍റെ അന്വേഷണം എത്തിയത് ഒരു കാലത്തും ശാസ്താംകോട്ട മറക്കാത്ത ഒരു നേട്ടത്തിലേക്കാണ്. ദിലീപിന്‍റെ ഫെയ്സ്ബുക്പോസ്റ്റ് വായിക്കാം.

ശാസ്താംകോട്ട വില്ലേജ് ഓഫീസ് സ്മാർട്ട് ആകും,സംസ്ഥാന നിർമ്മിതി കേന്ദ്രം നിർമ്മിച്ച കെട്ടിടം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അവർകൾ ഉദ്ഘാടനം ചെയ്യും,ഏറെ സന്തോഷം പകരുന്ന സുദിനം. കഴിഞ്ഞ എൽ. ഡി. എഫ് സർക്കാറിന്റെ കാലത്ത് എല്ലാ മണ്ഡലങ്ങളിലും റവന്യൂ ടവർ നിർമാണത്തിനായി 12കോടി രൂപ അനുവദിച്ചു.

കുന്നത്തൂരിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ മതിയായ സ്ഥലം ലഭ്യമല്ലാത്തത് റവന്യൂ ടവർ നിർമ്മാണത്തിന് വിഘാതമായി. നൂതനമായ രീതിയിൽ ബഹുനില കെട്ടിടങ്ങളളോടെ എല്ലാ ഓഫീസുകളും ഒരു കുടക്കീഴിൽ വരുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണ്. ശാസ്താംകോട്ടയെ സംബന്ധിച്ച് മിക്ക സർക്കാർ ഓഫീസുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. എവിടെ സ്ഥലം കണ്ടെത്തും എന്നത് ഒരു ചോദ്യചിഹ്നമായി, അങ്ങനെയാണ് ശാസ്താംകോട്ട വാട്ടർ അതോറിറ്റിയുടെ കോർട്ടേഴ്സുകൾ നിലനിൽക്കുന്ന സ്ഥലം മനസ്സിൽ ഉടക്കിയത്, പ്രവർത്തനമില്ലാതെ കിടക്കുന്ന മിക്ക കോർട്ടേഴ്സുകളും ജീർണാവസ്ഥയിലായിരുന്നു, നാല് കോർട്ടേഴ്സുകളിൽ മാത്രമാണ് താമസം ഉള്ളത്, അങ്ങനെ ആ സ്ഥലം ഏറ്റെടുക്കുന്നതിനെ പറ്റി ആലോചിക്കാം എന്ന് തോന്നിയത്, എന്നാൽ ഒരു ഡിപ്പാർട്ട്മെന്റിന്റെ കൈവശമുള്ള ഭൂമി എങ്ങനെ കൈമാറ്റം ചെയ്യാൻ കഴിയും എന്നത് പലരുമായും ആലോചിച്ചു, അങ്ങനെ ആ വസ്തുവിന്റെ രേഖകൾ കണ്ടെത്തുകയും ആ ഒന്നര ഏക്കർ സ്ഥലത്തിൽ നിന്നും 50 സെന്റ് സ്ഥലം റവന്യൂ ടവറിനുവേണ്ടി കൈമാറ്റം ചെയ്തു കിട്ടുന്നതിനായുള്ള നടപടികൾക്ക് തുടക്കം കുറിച്ചു, അന്ന് കൊല്ലം കളക്ടർ ആയിരുന്ന ഡോക്ടർ കാർത്തികേയൻ സാർ അനുഭാവപൂർവ്വം ഇത് പരിഗണിക്കുകയും തുടർനടപടികൾക്കായി ശുപാർശ ചെയ്യുകയും ചെയ്തു, വാട്ടർ അതോറിറ്റിഎതിർപ്പുമായി രംഗത്തെത്തി,ബഹുമാനപ്പെട്ട കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഇടപെടലിലൂടെ ബഹുമാനപ്പെട്ട കളക്ടർ രണ്ടുതവണ ഈ സ്ഥലം സന്ദർശിക്കുകയും, റവന്യൂ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിരവധി പരാതികൾക്ക് പലതവണ തിരുവനന്തപുരവും,കൊല്ലവുമായി കയറിയിറങ്ങി.ഏറെനിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ 50 സെന്റ് എന്നതിന് പകരം ഒരേക്കർ വസ്തു റവന്യൂ വകുപ്പിന് കൈമാറ്റം ചെയ്യപ്പെട്ടു.

അതിൽ അഞ്ചു സെന്റിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്, കളക്ടർ ഡോക്ടർ കാർത്തികേയൻ സാർ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കോവൂർ കുഞ്ഞുമോൻ,പി. എ,മാരായ അനിൽ,ഉഷസ് വില്ലേജ് ഓഫീസിലെ അന്തരിച്ചജീവനക്കാരനായ രവീന്ദ്രൻ പിള്ള ചേട്ടൻ, വില്ലേജ് ഓഫീസർമാരായ ജോളിസാർ, അജിത്ത് ഡേവിഡ് സാർ, തഹസിൽദാർമാരായ പ്രദീപ് സാർ സുരേഷ് ബാബു സാർ,ഇപ്പോൾ കടമ്പനാട് വില്ലേജ് ഓഫീസർ ആയ രാജേഷ് സാബു സാർ, രാജേശ്വരി സാർ , മറ്റ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി ആർ ശങ്കരപ്പിള്ള, ഐ നൗഷാദ് തുടങ്ങിയവർ നൽകിയ പിന്തുണ മറക്കുവാൻ കഴിയുന്നതല്ല. സമീപഭാവിയിൽ എല്ലാ സർക്കാർ ഓഫീസുകളും ശാസ്താംകോട്ടയുടെ ഹൃദയഭാഗത്ത് ഒരു കുടക്കീഴിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതി നായി കാത്തിരിക്കാം.

Advertisement