ശാസ്താംകോട്ട : മിനിമം കൂലി വർദ്ധനവ് ആവശ്യപ്പെട്ട് കശുവണ്ടി തൊഴിലാളികൾ ആരംഭിച്ച സമരം കൂട്ടിത്തല്ലിൽ കലാശിച്ചു.കിഴക്കേ കല്ലട ചിറ്റുമല ക്യാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയിലാണ് സംഭവം.കഴിഞ്ഞ
ദിവസം തൊഴിലാളികൾ സംയുക്തമായി ആരംഭിച്ച പ്രതിഷേധ സമരമാണ് ഒടുവിൽ അടിയിൽ കലാശിച്ചത്.
തിരക്കേറിയ പാതയിൽ സ്ത്രീ തൊഴിലാളികൾ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു.ട്രേഡ് യൂണിയൻ നേതാക്കളുടെ ഇടപെടലാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ഭരണകക്ഷിയിൽപ്പെട്ട ട്രേഡ് യൂണിയൻ പ്രവർത്തകരായ സ്ത്രീ തൊഴിലാളികളാണ് തങ്ങളെ മർദ്ദിച്ചതെന്ന് ഒരു വിഭാഗം തൊഴിലാളികൾ പറയുന്നു.