കടുപ്പം തന്നെ, ചായ @12

Advertisement

ശാസ്താംകോട്ട : പാൽ വില ലിറ്ററിന് 6 രൂപ വർദ്ധിപ്പിച്ചതോടെ ചായയുടെ വിലയും വർദ്ധിച്ചു.നവംബർ 30 വരെ 10 രൂപ ആയിരുന്ന ചായക്ക് ഇപ്പോൾ രണ്ട് രൂപയാണ് വില കൂട്ടിയിരിക്കുന്നത്.ഇതോടെ ഒരു ചായക്ക് 12 രൂപ നൽകണം.പഞ്ചസാരയ്ക്കും തേയിലയ്ക്കും വില കൂടിയിട്ടും ചായ വില കൂട്ടാൻ വ്യാപാരികൾ തയ്യാറായിരുന്നില്ല.

പാലിനു കൂടി വില വർദ്ധിച്ചതോടെ ചായുടെ വിലയിലും നേരിയ വർദ്ധനവ വരുത്തുകയായിരുന്നു.എന്നാൽ കൊല്ലം ഉൾപ്പെടെ നഗര പ്രദേശങ്ങളിൽ മിക്ക കടകളിലും മുമ്പ് തന്നെ ചായയുടെ വില 12 രൂപയായി കൂട്ടിയിരുന്നു.അതിനിടെ പാൽ വില വർദ്ധിച്ചിട്ടും ചായയുടെ വില കൂട്ടാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

വീണ്ടും പഴയ ചോദ്യം പൊങ്ങി വരുന്നു ഒരു ലിറ്റര്‍ പാലിന് എത്ര ചായ അടിക്കും, മൂന്നു ചായ അല്ലല്ലോ എന്തായാലും, അപ്പോ അതിനെല്ലാംകൂടി ആറു രൂപ കൂടിയാല്‍ പോരേ,എപ്പടി

Advertisement