കൊല്ലം. ജില്ലാ കലോത്സവ സ്ഥലത്ത് വച്ച് കെഎസ് ടിഎ കൊല്ലം ഉപജില്ലാ വൈസ് പ്രസിഡന്റ് മനോജ് മുരളിയെ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് കയ്യേറ്റം ചെയ്ത സംഭവത്തിൽ തിങ്കൾ വൈകിട്ട് 4.30 ന് കെഎസ്ടിഎ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തുന്നു.
കരുനാഗപ്പള്ളി കെ.എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപം നടക്കുന്ന പ്രതിഷേധ യോഗത്തിൽ കെ.എസ് ടി .എ ജില്ലാ സെക്രട്ടറി ബി സജീവ് ഉത്ഘാടനം ചെയ്തു സംസാരിക്കും.