കരുനാഗപ്പള്ളി. തഴവ കുതിരപ്പന്തിയിൽ വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ മരുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തഴവ മുല്ലശ്ശേരി മുക്കിന് സമീപം രാജമ്മ(87) മരണപ്പെട്ട സംഭവത്തിലാണ് മരുമകൻ വിശ്വനാഥപിള്ള(64)യെ പോലീസ് കസ്റ്റഡിയിലെടുത്തത്. മകളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽ മാരകമായിമർദനമേറ്റിരുന്നു.
ചികിത്സയിലായിരുന്ന വീട്ടമ്മ ഇന്നലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തഴവ യിലെ മൂത്തമകൾക്കൊപ്പം താമസിച്ച് ചികിത്സ തുടരുകയായിരുന്നു. ഇന്നുച്ചയോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.