കൊല്ലം പ്രാദേശിക ജാലകം

Advertisement

ശരണ്യ പദ്ധതി : ജില്ലയില്‍ 1,99,50,000 രൂപ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തു

കൊല്ലം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിധവകള്‍, നിയമാനുസൃതമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ്/ ഭര്‍ത്താവിനെ ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിത അമ്മമാര്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ജില്ലയില്‍ 1,99,50,000 രൂപ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തു.

ആകെ ലഭിച്ചത് 545 അപേക്ഷകളില്‍ 399 അപേക്ഷകള്‍ സ്വീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എഫ്. റോയ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്.ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ് ദിലീപ് കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സ്വയം തൊഴില്‍) എസ്. ഷാജിത ബീവി, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ.ഒ സജീവ് കുമാര്‍ സി.എഫ് എന്നിവരടങ്ങിയ ജില്ലാ സമിതിയാണ് അപേക്ഷകള്‍ പരിശോധിച്ച് പ്രാഥമിക അംഗീകാരം നല്‍കി തുക അനുവദിക്കുന്നതിനായി ശുപാര്‍ശ നല്‍കിയത്.

ഇറച്ചി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ എം. പി. ഐ മുഖേന കൂടുതൽ പദ്ധതികൾ: മന്ത്രി ജെ. ചിഞ്ചു റാണി

പുനലൂര്‍.ഇറച്ചി ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാൻ എം. പി. ഐ മുഖേന കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ വിളക്കുപാറയിലുള്ള മൂല്യവർധിത ഇറച്ചി ഉത്പ്പന്ന സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

എം. പി. ഐ മുഖേന മുഴുവൻ പഞ്ചായത്തുകളിലും ആട് ഗ്രാമം, പോത്ത് ഗ്രാമം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. ബ്രഹ്മഗിരിയും കെപ്കോയും എം. പി. ഐയും സംയോജിതമായി പ്രവർത്തിച്ചാൽ ഇറച്ചി ഉത്പാദനത്തിൽ അതിവേഗം സ്വയംപര്യാപ്തമാകാനാകും. ഇതിലൂടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്ന ഗുണമേന്മ കുറഞ്ഞ ഇറച്ചിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം. പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയശേഷമാണ് എം. പി. ഐയുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. എം. പി. ഐ 15 കോടി രൂപ ചെലവഴിച്ചാണ് വിളക്കുപാറയിൽ ഇറച്ചി സംസ്കരണ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇടയാറിൽ പ്രവർത്തിക്കുന്ന എം.പി.ഐയുടെ അത്യാധുനിക മാംസ സംസ്കരണശാലയിൽ ശാസ്ത്രീയമായി സംസ്കരിച്ച് ശുദ്ധീകരിച്ച ഇറച്ചി കോൾഡ് ചെയിൻ റീഫർവാനുകളിൽ വിളക്കുപാറ പ്ലാന്റിലെത്തിച്ചാണ് മൂല്യവർധിത ഇറച്ചി ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. മാലിന്യ പ്രശ്നങ്ങൾ ഒന്നും സൃഷ്ടിക്കാതെയാണ് ഫാക്ടറിയുടെ പ്രവർത്തനം നടക്കുകയെന്നും മന്ത്രി പറഞ്ഞു.

മുൻ മന്ത്രി കെ. രാജു ആദ്യവില്പന നടത്തി. ചടങ്ങിൽ പി. എസ് സുപാൽ എം. എൽ. എ അധ്യക്ഷനായി. എൻ. കെ പ്രേമചന്ദ്രൻ എം. പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയൽ, അഞ്ചൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാരാജേന്ദ്രൻ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി. അജയൻ, എം. പി. ഐ ചെയർപേഴ്സൺ കമല സദാനന്ദൻ, മാനേജിങ് ഡയറക്ടർ എ. എസ് ബിജുലാൽ, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കാപ്പ നിയന്ത്രണം ലംഘിച്ചയാളെ
കാപ്പ നിയമ പ്രകാരം തടവിലാക്കി

കാപ്പ നിയന്ത്രണങ്ങൾ ലംഘിച്ച് അക്രമത്തിൽ ഏർപ്പെട്ടയാളെ കാപ്പ നിയമം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് തടവിലാക്കി. ശക്തികുളങ്ങര പെരുങ്ങുഴിയിൽ വീട്ടിൽ  ശബരി(21) യെ ആണ് തടവിലാക്കിയത്. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശബരിക്കെതിരെ കാപ്പ നിയമപ്രകാരം 01.09.2022 മുതൽ ആറുമാസകാലയളവിൽ സഞ്ചലനനിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ആയിട്ടുള്ളതാണ്. 
കഴിഞ്ഞ ദിവസം ശബരി നിയന്ത്രണം ലംഘിച്ചുകൊണ്ട് അയൽവാസിയായ അഖിലിനെ വട്ടക്കയലിന്റെ പരിസരത്ത് വച്ച് കവിളിൽ ഇടിച്ചു പരിക്കേൽപ്പിച്ചിരുന്നു. 
അഖിലിന്റെ പരാതിയിൽ ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി ചെയ്ത് ജാമ്യം നൽകുകയും തുടർന്ന് കാപ്പ നിയന്ത്രണം ലംഘിച്ചതിന് കാപ്പ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് റിമാന്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷാജഹാൻ, ദിലീപ്, എ.എസ്.ഐ മാരായ പ്രദീപ്, സുദർശനൻ, ബാബുക്കുട്ടൻ എസ്.സിപിഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാന സർക്കാർ വിലകയറ്റം നിയന്ത്രിക്കണം
        ഐ.എൻ.ടി.യു.സി
ശാസ്താംകോട്ട: വിലകയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ സായാഹ്‌ന ധർണ്ണ ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റൻ മാരായ കെ.സുകുമാരൻ നായർ , തുണ്ടിൽ നൗഷാദ്, വി.വേണുഗോപാല കുറുപ്പ്, 

കൊമ്പി പ്പള്ളി ൽ സന്തോഷ്,ബിനു മംഗലത്ത്,സൈറസ് പോൾ, ഐ.എൻ.ടി.യു.സി നേതാക്കളായ ശുരനാട് ശ്രീകുമാർ , ചവറ ഹരീഷ് കുമാർ , കുന്നത്തൂർ ഗോവിന്ദപിള്ള , ടി.ആർ.ഗോപകുമാർ , ഷീജ ഭാസ്ക്കർ, അംബിക ദേവി, മംഗലത്ത് ഗോപാലകൃഷ്ണപിള്ള , ഹരികുമാർക്കുന്നുംപുറം, സി.എസ്. രതീശൻ , അശോകൻ ,ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, സി.ഗീരീഷ്, സരസ ചന്ദ്രൻ പിളള, ദുലാരി , കൃഷ്ണകുമാർ കാരാളി, ബിജി തുടങ്ങിയവർ പ്രസംഗിച്ചു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ
നേട്ടം കൊയ്ത് അഞ്ജലി കൃഷ്ണ
ശാസ്താംകോട്ട : അഞ്ചലിൽ നടന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ
നേട്ടം കൊയ്ത് അഞ്ജലി കൃഷ്ണ .ഹൈസ്കൂൾ വിഭാഗം കഥകളി സിംഗിൾ,അഷ്ടപദി എന്നിവയിൽ  ഒന്നാം സ്ഥാനമാണ് മണ്ണൂർകാവ് കഥകളി പഠനകേന്ദ്രത്തിലെ വിദ്യാർഥിനി കൂടിയായ അഞ്ജലി കൃഷ്ണ കരസ്ഥമാക്കിയത്.

തഴവ എ.വി.ജി.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.തെക്കൻ മൈനാഗപ്പള്ളി സ്വദേശി ബിഎസ്എൻഎൽ ജൂനിയർ എഞ്ചിനീയർ
രാധാകൃഷ്ണപിള്ളയുടെയും തഴവ ഗവ.സ്കൂൾ അധ്യാപിക ഐറിന്റെയും മകളാണ്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി തൊഴിലാളികൾ അനിശ്ചിതകാല  സമരം ആരംഭിച്ചു
കുന്നത്തൂർ:കൂലി വർദ്ധനവ് നടപ്പാക്കുക,ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക,ആശ്വാസ ധനസഹായം അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി അനശ്ചിതകാല സമരത്തിലേക്ക്.തിങ്കളാഴ്ച മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.ഏഴ് വർഷം മുമ്പാണ് കശുവണ്ടി മേഖലയിൽ മിനിമം കൂലി പുതുക്കി നിശ്ചയിച്ചത്.ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് രണ്ട് തവണയാണ് കൂലി വർദ്ധനവുണ്ടായത്.എന്നാൽ തുടർന്നു വന്ന പിണറായി സർക്കാർ തൊഴിലാളികളുടെ ആവശ്യം അവഗണിച്ചു.രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും കൂലി വർദ്ധനവ് നടപ്പാക്കാത്തതാണ് സമരരംഗത്തേക്ക് തൊഴിലാളികളെ എത്തിച്ചിരിക്കുന്നത്.

ഗ്രേഡിങ് തൊഴിലാളികൾക്ക് 285 രൂപയാണ് കൂലി കിട്ടുന്നത്.മറ്റ് വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് നാമമാത്രമായ വരുമാനമാണ് ആഴ്ചയിൽ ലഭിക്കുന്നത്.ഒരു ദിവസത്തെ ജോലിക്ക് നൽകുന്ന കശുവണ്ടി പരിപ്പിന്റെ വേല പൂർണതോതിൽ തീരണമെങ്കിൽ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും.എന്നാൽ ജീവനക്കാർക്കെല്ലാം ശമ്പളം കൃത്യമായി ലഭിക്കുകയും ചെയ്യുന്നു.ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കാൻ മാസാവസാനം ജോലി വയ്ക്കുന്നത് പതിവാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു.മതിയായ ഹാജർ ഇല്ലാത്തതിനാൽ ചികിത്സാ സഹായങ്ങളും,പി.എഫ് ഉൾപ്പടെ  ഇഎസ്ഐ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

136 ഹാജർ ഒരു സാമ്പത്തിക വർഷം ലഭിച്ചാൽ മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.എന്നാൽ ഈ സാമ്പത്തിക വർഷം 50 ഹാജർ മാത്രമാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ളതെന്ന് തൊഴിലാളികൾ പറഞ്ഞു.മുമ്പ് കയർമേഖലയിൽ നടപ്പാക്കിയതു പോലെ മതിയായ വേതനം ലഭിക്കാത്തതു കൊണ്ട് തൊഴിലിനെത്തുന്നവർക്ക് ദിവസം 110 രൂപ സർക്കാർ ആശ്വാസ സഹായം സർക്കാർ നൽകുന്നത് കശുവണ്ടി മേഖലയിലും നടപ്പാകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.

കശുവണ്ടി മേഖലയുടെ വളർച്ചയ്ക്ക് 50 കോടി രൂപ കഴിഞ്ഞ വർഷം സർക്കാർ അനുവദിച്ചെങ്കിലും ഇതിന്റെ പ്രയോജനം തൊഴിലാളികൾക്ക് ലഭിച്ചില്ല.അടിയന്തിരമായി കശുവണ്ടി
തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെട്ട് ശാശ്വത പരിഹാരം കാണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.കൊല്ലത്ത് പാൽക്കുളങ്ങര,കുന്നത്തൂർ,ചിറ്റുമല കോർപറേഷൻ ഫാക്ടറികളിലെ തൊഴിലാളികൾ സമരം ആരംഭിച്ച് കഴിഞ്ഞു.കുന്നത്തൂർ ഫാക്ടറിയിൽ കഴിഞ്ഞ ദിവസം സമരം നടത്തിയ തൊഴിലാളികൾ ജീവനക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ ഗേറ്റ് ഉപരോധിച്ചിരുന്നു.വൈകിട്ട് 6.30 ഓടെ ശാസ്താംകോട്ടയിൽ നിന്നും വനിതാ പോലീസ് ഉൾപ്പെടെ എത്തി ചർച്ച നടത്തിയ ശേഷമാണ് തൊഴിലാളികൾ ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചത്.അതിനിടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസും ഐഎൻടിയുസിയും രംഗത്ത് എത്തിയിട്ടുണ്ട്.

കുതിരപ്പന്തിയിൽ വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ മരുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു
കരുനാഗപ്പള്ളി. തഴവ കുതിരപ്പന്തിയിൽ വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ മരുമകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തഴവ മുല്ലശ്ശേരി മുക്കിന് സമീപം രാജമ്മ87 മരണപ്പെട്ട സംഭവത്തിലാണ്‌ മരുമകൻ വിശ്വനാഥപിള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മകളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽ മാരകമായിമർദനമേറ്റിരുന്നു. 

ചികിത്സയിലായിരുന്ന വീട്ടമ്മ ഇന്നലെയാണ് മരണപ്പെട്ടത്.കഴിഞ്ഞ മാസം 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തഴവ യിലെ മൂത്തമകൾക്കൊപ്പം താമസിച്ച് ചികിത്സ തുടരുകയായിരുന്നു. ഇന്നു ച്ചയോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

20 വർഷമായി ഒളിവിലായിരുന്ന കൊല കേസ് പ്രതി അഞ്ചൽപോലീസിന്റെ പിടിയിലായി.

വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടിൽ സമീർ ഖാനാണ് പോലീസ് പിടിയിലായത്. 2002 ലെ അഷറഫ് വധ കേസിലെ ഏഴാം പ്രതിയായിരുന്ന വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടിൽ സമീർ ഖാൻ ജാമ്യത്തിലിറങ്ങിയ ശേഷം

2004 ൽ തടിക്കാട് അഷറഫ് സ്മാരകം കത്തിച്ച കേസിൽ 40 ദിവസം റിമാന്റിലാകുകയും ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയുമായിരുന്നു.


2010 ൽ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിപിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. 1 മാസമായി പുനലൂർ Dysp വിനോദിന്റെ മേൽനോട്ടത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് SHO ഗോപകുമാർ SI
പ്രജീഷ് സീനിയൻ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ
ബിജു,ഷംനാദ് എന്നിവരടങ്ങിയ സംഘം വെഞ്ഞാറമ്മൂട് പുല്ലാം പാറ യിൽ കലിംഗിൻ മുഖത്ത് പച്ചക്കറിക്കടയിൽ ജോലി ചെയ്യുകയായിരുന്ന സമീറിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

പ്രതിഷേധ യോഗം നടത്തി

കരുനാഗപ്പള്ളി: യുണൈറ്റഡ് മർച്ചന്റ് സ് ചേംബർ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ പ്രതിഷേധ യോഗം നടത്തി. മാർക്കറ്റ് റോഡിൽ സപ്ലൈക്കോ സൂപ്പർമാർക്കറ്റിന് എതിർവശം അമ്പിളിയുടെ ഉമടസ്ഥതയിലുള്ള ഡിജിറ്റൽ സ്റ്റൗവ് സെയിൽസ് ആന്റ് സർവ്വീസ് സെന്റർ ഇക്കഴിഞ്ഞ് വെളുപ്പിന് ഒരു സംഘം ഗുണ്ടകൾ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപ . യുടെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും, കടത്തിക്കൊണ്ടുപോകുകയും ചെയ്തതിലും, പ്രതികൾ പോലീസിന്റെ പിടിയിലായെങ്കിലും കേസ്സെടുക്കാതെ വിട്ടയച്ചതിലും പ്രതിഷേധിച്ചാ യിരുന്നു യോഗം.

ഡി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷൻ അനിൽ.എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ഷിഹാൻ ബഷി സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ രാജു എസ് നന്ദിയും പറഞ്ഞു. കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.ജി.രവി, യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി, റൂഷ.പി.കുമാർ, എസ്. വിജയൻ, അഷ്റഫ് പള്ളത്തുകാട്ടിൽ, റെജി ഫോട്ടോ പാർക്ക്, ടി.പി.സനൽ, എം.ഇ.ഷെജി, ഡി. എൻ.അജിത്ത്കുമാർ, എം.സിദ്ദിഖ്, റഹിം മുണ്ടപ്പള്ളി, കെ.കെ.രവി, മോഹനൻ പിള്ള, ബിന്ദു എന്നി വർ സംസാരിച്ചു.