കടുത്ത പോരാട്ടം, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് യൂണിയൻ കെഎസ് യു എസ്എഫ്ഐ ബലാബലം

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ്
കോളേജ് യൂണിയനില്‍ കെഎസ്യു എസ്എഫ്ഐ ബലാബലം.

യൂണിയൻ ചെയർമാൻ,ജനറൽ സെക്രട്ടറി,മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങൾ കെ.എസ്.യു കരസ്ഥമാക്കി.വൈസ് ചെയർമാൻ സ്ഥാനവും ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനവും എസ്എഫ്ഐയ്ക്ക്‌ ലഭിച്ചു.യു.യു.സി സ്ഥാനങ്ങൾ രണ്ടും എസ്.എഫ്.ഐ പിടിച്ചെടുത്തു.ലേഡി റെപ് ഒന്നും എസ്എഫ്ഐ നേടി.

ഇന്ന് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആദ്യഫലം പുറത്തുവന്നപ്പോൾ തന്നെ എസ്.എഫ്.ഐ യും കെ.എസ്.യുവും ബലാബലം ഉറപ്പിച്ചിരുന്നു.രാത്രിയോടെ അന്തിമഫലം പുറത്തുവന്നപ്പോൾ കെ.എസ്.യുവും എസ്.എഫ്.ഐയും സമനിലയിലാണ്.

ആകെ 14 സീറ്റുകളിൽ 7 വീതം ഇരുകൂട്ടരും കരസ്ഥമാക്കി.കെ.എസ്.യുവിലെ അബ്ദുളള,എസ് ആണ് നിയുക്ത ചെയർമാൻ.ആരോമൽ എ.എസ് ജനറൽ സെക്രട്ടറിയും ഫവാസ്.എ മാഗസിൻ എഡിറ്ററുമാകും.എസ്.എഫ്.ഐ യിലെ നയന ജെ.ആർ വൈസ് ചെയർപേഴ്സണും സോന.എസും,ആകാശ് എ.എസും യു.യു.സി മാര്‍ ആർട്സ് ക്ലബ്ബ് സെക്രട്ടറിയായി അഭിജിത്ത്.എസ്.ബാബുവും തെരഞ്ഞെടുക്കപ്പെട്ടു. ലേഡി റെപ്പുകൾ നിമിഷ കെ.പി (കെ.എസ്.യു)യു.ആർ നിഖിത (എസ്.എഫ്.ഐ)

Advertisement