തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഡിബി കോളജും തടാകതീരവും മാലിന്യക്കൂന

Advertisement

ശാസ്താംകോട്ട. ഇത് നല്ല പഠിപ്പ്, കെഎസ്എം ഡിബികോളജിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ക്യാംപസിലും പുറത്തും തടാകതീരത്തും പ്‌ളാസ്റ്റിക് കൂന. പുറത്ത് പരിസ്ഥിതി സംരക്ഷണത്തിന് പ്രചരണം നടത്തുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ ഉത്തരവാദിത്വമുള്ള മേഖല സംരക്ഷിക്കുന്നതില്‍ യാതൊരു മര്യാദയും കാട്ടുന്നില്ലെന്നത് തെളിയിക്കുന്നതാണ് ഇന്നു തടാക തീരവും ക്യാംപസും.

തടാകതീരത്തെ മാലിന്യങ്ങള്‍ അന്തിമമായി എത്തിച്ചേരുന്നത് തടാകത്തിലാണ്. ഇതിന് തടയിടണമെന്ന ദശാബ്ദങ്ങളായുള്ള ആവശ്യം പൂര്‍ണമായും ഫലപ്രദമായിട്ടില്ല. തീരത്തെ ടൗണുകളില്‍നിന്നും ടൗണ്‍ കണക്കിന് മാലിന്യമാണ് തടാകത്തിലെത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും വന്‍ തോതില്‍ മാലിന്യം തടാകത്തിലെത്തുന്നു. പരിസ്ഥിതി സംഘടനകള്‍ എതിര്‍ത്തിട്ടും കൂടുതല്‍ ഓഫീസുകള്‍ തീരത്തേക്ക് മാറ്റി നിര്‍മ്മിക്കുന്നത് നേരത്തേ ആക്ഷേപമായിരുന്നു.

പണം കിട്ടുന്ന പ്ളാസ്റ്റിക് വസ്തുക്കള്‍ ആക്രിപെറുക്കുന്നവര്‍ രാവിലെ ശേഖരിക്കുന്നുണ്ട് അവര്‍ക്ക് വേണ്ടാത്ത വസ്തുക്കള്‍ തീരത്ത് അടിയുമെന്ന് ഉറപ്പാണ്.