ലഹരിവലയ്ക്കെതിരെ ഗോള്‍

Advertisement

കൊല്ലം.ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയിനിന്റെ ഭാഗമായിസിറ്റി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ‘ലഹരിക്കെതിരെ ഗോള്‍ ചലഞ്ച്’ പരിപാടി സംഘടിപ്പിച്ചു.

കൊല്ലം സിറ്റി പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ഗോളടിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കാല്‍പ്പന്ത് കളിയേക്കാള്‍ അവേശത്തോടെ യുവജനങ്ങളും വിദ്യാര്‍ഥികളും പങ്കാളികളാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

വനിതാ ബറ്റാലിയന്‍ കാമാന്‍ഡന്റ് അബ്ദുള്‍ റഷീദ്, കൊല്ലം സിറ്റി അഡീഷണല്‍ ഡെപ്യുട്ടി കമ്മീഷണര്‍ സോണി ഉമ്മന്‍ കോശി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി അശോക കുമാര്‍, ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യൂ, ഡിസിആര്‍ബി എസിപി പ്രദീപ്കുമാര്‍, കൊല്ലം എസിപി അഭിലാഷ്, എന്നിവര്‍ക്കൊപ്പം പോലീസ് സംഘടനാ ഭാരവാഹികളും മറ്റ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.