ഓച്ചിറ . ആശുപത്രിയിൽ അമ്മയോടൊപ്പം ചികിൽസക്കെത്തിയ കുരുന്നിൻ്റെ സ്വർണ്ണമാല സൗഹൃദം നടിച്ച് തട്ടിയെടുത്ത മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കായത്തിയ പത്മന സ്വദേശി സജിനയുടെ പിഞ്ച് മകൻ ഹംദാ ൻൻറ് കഴുത്തിലുണ്ടായിരുന്ന ഒരു പവൻ്റെ മാലയാണ് അപഹരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ കുന്നംകുളം സ്വദേശി ഷിറിനെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ
ആശുപത്രിയിലെത്തിയ സജിനയോടും കുഞ്ഞിനോടും സൗഹൃദം നടിച്ച് ഷബീർ അടുത്ത് കൂടുകയായിരുന്നു. സജിന ഡോക് ടറെ കാണാൻ അകത്ത് കടന്ന തക്കം നോക്കി പുറത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിൻ്റെ മാല മോഷ്ടിച്ച് ഷബീർ കടന്നു കളഞ്ഞു. മാതാവ് പുറത്ത് വന്ന ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്.തുടർന്ന് ഓച്ചിറ പോലീസിൽ നൽകിയ പരാതിയിൽ ഇന്നുച്ചയോടെഓച്ചിറ ബസ് സ്റ്റാൻഡിൽ വെച്ച് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ആ ശുപ ത്രിയിലെ സി.സി.ടി വി യിലെ ദൃശ്യങ്ങളിലൂടെയാണ് പോലീസ് അന്വേഷണം നടത്തിയത്.