ശാസ്താംകോട്ട. മാലിന്യക്കൂന വൃത്തിയാക്കി മാതൃകകാട്ടി എസ്എഫ്‌ഐ. കെഎസ്എം ഡിബികോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപേക്ഷിച്ച പ്‌ളാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും കൊണ്ട് കാമ്പസ് പരിസരവും തടാകതീരവും മലിനമായതിനെപ്പറ്റി ന്യൂസ് അറ്റ് നെറ്റ് നല്‍കിയ വാര്‍ത്തയെത്തുടര്‍ന്നാണ് എസ്എഫ്‌ഐ വിഭാഗം കുട്ടികള്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്.
ഏക്കറുകളോളം ചിതറിക്കിടന്ന മാലിന്യങ്ങള്‍ കുട്ടികള്‍ ശുചീകരിച്ചു. ഇതിനിടെ വാര്‍ത്തയും ശുചീകരണവും ഉള്‍പ്പെടുത്തി ഒരു വിഡിയോ തയ്യാറാക്കിയിടാനും അവര്‍ മറന്നില്ല. ഇതാണ് പഠിപ്പെന്നും മാതൃകാപരമായ പ്രവര്‍ത്തനമെന്നും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നു.