കടപ്പാക്കുഴിയിലെ അനധികൃത എം സാന്റ് സംസ്ക്കരണ ശാലഅടച്ച് പൂട്ടണം

Advertisement


ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കടപ്പാകുഴിയിൽ അന: ധികൃതമായി നടത്തുന്ന എം സാന്റ് സംസ്ക്കരണ ശാല അടച്ച് പൂട്ടണമെന്ന് ടാർ മിക്സിങ്ങ് യൂണീറ്റിനെതിരെ സമരസമിതി നടത്തുന്ന പന്ത്രണ്ടാം ദിവസ റിലേ സത്യാഗ്രഹ സമരം അധികരികളോട് ആവശ്യപ്പെട്ടു.

പാറ പൊടിച്ച് മെറ്റർ ഉണ്ടാക്കുന്ന ക്രഷർ യൂണീറ്റിന് മാത്രമാണ് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുള്ളത്. ഇതിന്റെ മറവിൽ പഞ്ചായത്തോ മറ്റ് അധികാരികളുടെ യോ അനുമതിയില്ലാതെ അന: ധികൃതമായി എം സാന്റ് നിർമ്മാണ ശാലകൂടി തുടങ്ങുകയുംഏക്കർ കണ ക്കിന് പാടങ്ങൾ നികത്തുകയുമാണ്.എം സാന്റ് സംസ്ക്കരണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത പദാർത്ഥവും വേസ്റ്റും പരി സര പ്രദേശത്തേക്ക് അലക്ഷ്യമായി ഒഴുക്കി വിടുന്നതിനാൽ മുണ്ടകപാടങ്ങളിലും കിണറു കളിലും മറ്റും ഇവ അടിഞ്ഞ് കൂടി പലതരപരിസ്തി ദി പ്രശ്നങ്ങളും ഉണ്ടാക്കുകയാണ്. കുടിവെള്ളംപോലും ഉപയോഗ ശൂന്യമായി മാറി. മുണ്ടകപാടത്തിലെ താമര കൂട്ടങ്ങളും പുല്ലും കരിഞ്ഞ് പോയതും ഇവിടെ കുളിപ്പിച്ച മ്യഗങ്ങളുടേയും മനുഷ്യരുടേയും ശരീര ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടായി വ്യണങ്ങൾ രൂപപെട്ടതും ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ഇതിനെതിരെ പരിസരവാസികളും സമരസമിതിയും അധികാരികൾ ക്ക് പരാതി നൽകി കാത്തിരിക്കുമ്പോഴാണ് ടാർ മിക്സിങ്ങ് യൂണീറ്റ് കൂടി തുടങ്ങാനുള്ള നടപടിയുമായി വന്നത്.

പന്ത്രണ്ടാം വാർഡ് ഗ്രാമ പ ഞ്ചായത്ത് അംഗം എം.ശിവാനന്ദൻ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ , സമരസമിതി കൺവീനർ സുരേഷ് ചന്ദ്രൻ ,രക്ഷാധികാരി എസ്.ഗോപാലകൃഷ്ണപിള്ള , കോ-ഓർഡിനേറ്റർ ഉണ്ണി കല്ലട, സുഭാഷ്.എസ്. കല്ലട, വി. രതീശ്,എ. കൃഷ്ണകുമാർ ,സുധർമ്മ, സന്തോഷ് ഗംഗാധരൻ ശിവകുമാര,രജനി, രാജി, ഷൈനി, അനിത തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബി. ത്രിദീപ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisement