പടിഞ്ഞാറെക്കല്ലട. പഞ്ചായത്തില്‍ ഫസ്റ്റ് റെസ്പോൺസ് ടീം രൂപീകരിച്ചു.
വാഹനാപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ അവയെ പ്രതിരോധിക്കാനും അപകടത്തിൽ പെടുന്നവരെ ഫസ്റ്റ്എയ്ഡ് നൽകി രക്ഷിക്കുന്നതിനും പടിഞ്ഞാറേക്കല്ലടയിൽ ഫസ്റ്റ് റെസ്പോണ്ട് ടീമിന് രൂപം നൽകി.
തെരഞ്ഞെടുക്കപ്പെട്ട ആട്ടോറിക്ഷ ഡ്രൈവേഴ്സ് പഞ്ചായത്തിലെ റാപ്പിഡ് റെസ്പോണ്ടെന്റ് ടീം (RRT)അംഗങ്ങൾ എന്നിവർക്ക് കടപുഴ ഡിടിപിസി സെന്ററിൽ വെച്ച് പരിശീലനം നൽകി.ട്രാക്കിന്റെയും വെഹിക്കിൾ ഡിപ്പാർട്മെന്റ്, പോലീസ് എന്നിവയുടെ സംയുക്ത സഹായത്തോടെയാണ് പരിശീലനം നടന്നത്. വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. രതീഷ്, ഗ്രാമപഞ്ചായത്തoഗം രജീല എന്നിവർ ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി സ്വാഗതവും അസി. സെക്രട്ടറി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ജോയിന്റ് ആർ. റ്റി. ഒ ശരത്ചന്ദ്രൻ,എം വി ഐ ഷാജഹാൻ , ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ അരുൺ,ആരോഗ്യ വകുപ്പ് ട്രെയിനർ മുകേഷ്, മോട്ടോർ വകുപ്പിലെ ഷിജു തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.