കൊല്ലം: അപകടങ്ങളൊഴിയാതെ ബൈപാസ്. ഇന്നു രാവിലെ തൃക്കടവൂർ സിഗ്നലിൽ മിനിട്ട് കളുടെ വ്യത്യാസത്തിൽ രണ്ട് ലോറികളാണ് അപകടത്തിൽ പെട്ടത്. രാവിലെ 11 ന് നീണ്ടകരയിൽ നിന്നും മീൻ കയറ്റി പോയ ലോറി സിഗ്നലിന് സമീപം നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശി ബൈജുവാണ് ലോറി ഓടിച്ചിരുന്നത്. ഇയാള്ക്ക്‍ നിസാര പരിക്കുകളൊടെ രക്ഷപ്പെട്ടു . സ്റ്റീയറിങ്ങ് തകരാറിലായതാണ് അപകടകരണമെന്ന് ഡ്രൈവർ പറഞ്ഞത്. ലോറിയുടെ മുൻവശം തകർന്നു .
തൊട്ട് പിന്നാലെ ലോറി മറിഞ്ഞു.
ആദ്യം ലോറി അപകടത്തിന് തൊട്ട് പിന്നാലെ തൃക്കടവൂർ സിഗ്നലിന് മുന്നിലെ ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു . എറണാകുളത്ത് നിന്നും തിരുവനന്തപുരത്തെക്ക് പോയ സെയിൽസ് ലോറിയാണ് മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ ലോറി നിയന്ത്രണവിട്ട് ഡിവൈഡറിൽ ഇടിച്ച് കയറിത്. മഴയിൽ റോഡ് തെന്നികിടന്നത് മൂലമാണ് അപകടമുണ്ടയത് എന്നാണ് ഡ്രൈവർ പറഞ്ഞത്. എതിരെ മറ്റ് വാഹനങ്ങൾ വരാതിരുന്നത് വൻ ദുരന്തമാണ് രണ്ട് അപകടങ്ങളിലും ഒഴിഞ്ഞത്.
ഒരാഴ്ച്ച മുമ്പ് ഒരു ജീവൻ പൊലിഞ്ഞത് ഇവിടെ തൊട്ട് അടുത്ത് .
കടവൂർ സിഗ്നൽ കഴിഞ്ഞ് പാലവിള ജംഗ്ഷനിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു . കടവൂർ ജയഭവനത്തിൽ സുനിൽ കുമാർ (കൊച്ചു കുട്ടൻ – 53) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നീരാവിൽ സ്വദേശി സലീം കുമാറിനെ ഗുരുതര പരിക്കേറ്റിരുന്നു.
കടവൂർ സിഗ്നലിൽ എത്തുന്നത് വാഹന ങ്ങൾ എത്തുന്നത് അമിത വേഗതയിൽ. കല്ലുംത്താഴം സിഗ്നലും കവനാട് ഭാഗത്ത് ടോൾ ഗേറ്റും കടന്നാൽ കടവൂർ സിഗ്നലിൽ വാഹനങ്ങൾ എത്തുന്നത് അമിത വേഗത്തിൽ. നിത്യവും ഇവിടെ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. പലപ്പേഴും സിഗ്നൽ ലൈറ്റ് മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടങ്ങൾ ഉണ്ടാവുന്നത് . റോഡിൽ മിന്നുസമർന്നതും അപകടങ്ങൾ വർദ്ദിക്കാൻ കാരണമാവുന്നതായ് വാഹന ഡ്രൈവർ മാർ പറയുന്നത്. ഇന്നലെ നടന്ന അപകട സമയത്ത് മഴയും വില്ലനായി.