ജല വിതരണം തടസപ്പെടും

Advertisement

കുന്നത്തൂർ: ശാസ്താംകോട്ട വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും (തിങ്കൾ, ചൊവ്വ ) കൊല്ലം കോർപ്പറേഷൻ, ശാസ്താംകോട്ട, ചവറ, നീണ്ടകര, ശക്തികുളങ്ങര, ശൂരനാട് തെക്ക്, പടി. കല്ലട, തേവലക്കര, തെക്കുംഭാഗം എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് കേരള വാട്ടർ  അതോറിട്ടി അസി.എഞ്ചിനീയർ അറിയിച്ചു.