മുറിവേറ്റ് പുഴുവരിച്ച് അവശനിലയിലായിരുന്ന നായയെ കാരാളിമുക്കില്‍ തെരുവോരത്തുനിന്ന് ഏറ്റെടുത്തു

Advertisement

ശാസ്താംകോട്ട. കാരാളിമുക്കില്‍ വാഹനം ഇടിച്ച് പരുക്കേറ്റ് പത്തു ദിവസമായി വഴിയോരത്തുകിടന്ന് നരകവേദന തിന്ന തെരുവുനായയ്ക്ക് ഒടുവില്‍ ആശ്വാസം. വാഹനം മുട്ടി ഗുരുതരമായി പരുക്കേറ്റ് കിടന്ന നായയെ രക്ഷിക്കണമെന്ന് നാട്ടുകാര്‍ പൊതുപ്രവര്‍ത്തകനായ എസ് ദിലീപ് കുമാറിനോട് വിളിച്ച് പറയുകയായിരുന്നു. അതിന് കാരണമായത് ദിവസങ്ങള്‍മുമ്പ് മുറിവേറ്റ കുരങ്ങിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ വെറ്റിനറി ആശുപത്രിയിലെത്തിച്ച് രക്ഷിച്ചതും. ദയനീയാവസ്ഥയില്‍ നിലവിളിക്കുന്ന നായ പരിസരവാസികള്‍ക്കും കാഴ്ചക്കാര്‍ക്കും വേദനയായിരുന്നു.

ഇന്ന് രാവിലെ കരുനാഗപ്പള്ളി വെറ്റ്‌സ് ആന്റ് പെറ്റ്‌സിലെ ഡോ അഖിലും ദിലീപ് കുമാറും എത്തി പരിശോധിച്ചപ്പോള്‍ മുറിവില്‍ പുഴു അരിച്ച് തീരെ അവശനിലയിലായിരുന്നു ഏതാണ്ട് ഒരുവയസുള്ള പെണ്‍പട്ടി. വാഹനത്തിലാക്കി അവരതിനെ കരുനാഗപ്പള്ളിയിലെത്തിച്ചിട്ടുണ്ട്. മുറിവേറ്റ് കുരങ്ങിനെ ശാസ്താംകോട്ട ക്ഷേത്രത്തിലെത്തിച്ചിരുന്നു ഇതിനെ ഇന്നലെ വീണ്ടും തുടര്‍ പരിശോധനക്ക് വിധേയമാക്കി. പൂര്‍ണമായും സുഖപ്പെട്ടു എന്ന് അറിയിച്ചതായി ദിലീപ് പറഞ്ഞു.

Advertisement