കരുനാഗപ്പള്ളി ..അയണി വേലിക്കുളങ്ങര വില്ലേജിലെ ഐ.ആർ.ഇ യുടെ ഖനനീക്കത്തിനെതിരെജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ സംരക്ഷണ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. പത്മനാഭൻ ജെട്ടിക്ക് സമീപമുള്ള ഐ.ആർ.ഇ. സെറ്റിൽമെന്റ് കോളനി മുതൽ പണിക്കർ കടവ് വരെ നാലു കിലോമീറ്ററോളം നീളത്തിൽ തീർത്ത ച്ചങ്ങലയിൽ പ്രദേശവാസികളോടൊപ്പം എൽ.എ. സി.ആർ. മഹേഷ്, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു , നഗരസഭാ കൗൺസിലർമ്മാർ , വിവിധരാഷ്ട്രീയ, സാമൂഹിക സാമുദായാ നേതാക്കളും കുടുംബശ്രീ അംഗങ്ങൾ . വിവിധ സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങൾ, വിദ്യാർത്ഥികൾ . കുട്ടികളും അടക്കം ആറായിരത്തോളം പേർ അണിചേർന്നു.
പ്രതിഷേധപ്രതിജ്ഞക്ക് ശേഷമാണ് ചങ്ങല സമാപിച്ചത്. സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജനറൽ കൺവീനർ ജഗത് ജീവൻ ലാലി, ചീഫ് കോ – ഓഡിനേറ്റർ എസ്. ഉത്തമൻ , ട്രഷറർ സനൽ തുപ്പാ ഗ്ഗേരി . നേതാക്കളായ സജി ബാബു, ഷാജഹാൻ കുളച്ച വരമ്പേൽ , മഹേശ് ജയരാജ്, സിംലാൽ. ജി.സാബു , തയ്യിൽ തുളസി,സുരേഷ് പനക്കുളങ്ങര , രമണൻ , ഷിലു ഭരതൻ , കെ.ജി.ശിവാനന്ദൻ, ബേബി . ഭരതൻ ഷൈൻ,മുനമ്പത്ത് ഗഫൂർ , കുഞ്ഞുമോൻ കുളച്ച . ജോബ് പാപ്പച്ചൻ ,സന്തോഷ്, സന്താഷ്കുമാർ , ഡോളി തുടങ്ങിയവർ നേതൃത്വം നൽകി.