ശാസ്താംകോട്ട . കൊല്ലം ജില്ലയിലെ തന്നെ വലിയ പഞ്ചായത്തുകളിലൊന്നായ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ്-ദി സിറ്റിസണ്‍ -സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഈ ക്യാമ്പയിന്‍റെ ആശയം പൂര്‍ണമായി ഉള്‍ക്കൊണ്ടു കൊണ്ട് പന്ത്രണ്ടായരിത്തോളം കുടുംബങ്ങളിലും, പഞ്ചായത്തിന്‍റെ അനുബന്ധ സ്ഥാപനങ്ങള്‍ ,ലൈബ്രറികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ക്ളാസുകളും, ക്യാമ്പയിനുകളും സംഘടിപ്പിക്കുകയും, ഭരണഘടനാ ആമുഖവും, കൈപ്പുസ്തകവും വിതരണം നടത്തുകയും ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഇതിനായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയ സെനറ്റര്‍മാര്‍, ജീവനക്കാര്‍, റിസോഴ്സ് പേഴ്സണ്‍, വിവിധ സ്ഥാപന മേധാവികളും ജീവനക്കാരും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരുടെ അക്ഷീണ പ്രയ്തനത്തിന്‍റെ ഫലമായിട്ടാണ്ഈ പ്രോജക്ട് പൂര്‍ണ ലക്ഷ്യത്തിലെത്തുന്നത്. പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതി വിളിച്ചു ചേര്‍ത്ത ആദ്യ യോഗത്തില്‍ തന്നെ പ്രവര്‍ത്തനങ്ങളിലും, ആസൂത്രണത്തിലും മൈനാഗപ്പള്ളി മുന്‍നിരയിലുണ്ടായിരുന്നു. എന്നിരുന്നാലും സര്‍വ്വതല സ്പര്‍ശിയായ രീതിയില്‍ പ്രോജക്ടിന്‍റെ സന്ദേശം എല്ലാ ഭവനങ്ങളിലും എത്തിച്ച് അര്‍ത്ഥപൂര്‍ണമായ രീതിയില്‍ പ്രോജക്ട് പൂര്‍ത്തീകരിക്കണം എന്നതായിരുന്നു ഭരണസമിതിയുടെ നിലപാട്
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ 4 മേഖലകളില്‍ നിന്ന് പ്രസ്തുത വാര്‍ഡുകളിലെ മൈമ്പര്‍മാരുടെ നേതൃത്വത്തില്‍ നടന്ന വമ്പിച്ച ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, പഞ്ചായത്തിന്‍റെ നാല് മേഖലകളില്‍ നിന്നെത്തുന്ന ഘോഷയാത്രകള്‍ വി.എം.കെ ആഡിറ്റോറിയത്തില്‍ സംഗമിച്ചു.മൈനാഗപ്പള്ളി വി.എം.കെ ആഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് പി.എം സെയ്ദിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതാ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സാം.കെ.ഡാനിയേലും മുഖ്യ പ്രഭാഷണം ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലും നിര്‍വ്വഹിച്ചു. സെനറ്റര്‍മാരെ ആദരിക്കുന്ന ചടങ്ങ് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രഡിഡന്‍റ് അന്‍സര്‍ ഷാഫിയും ഉപഹാര സമര്‍പ്പണം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.അനില്‍ എസ് കല്ലേലിഭാഗം , സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ സാക്ഷ്യപത്രം വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദും നിര്‍വ്വഹിച്ചു.
കൂടാതെചികിത്സാ ധനസഹായ വിതരണവും നടന്നു.തുടര്‍ന്നു നടന്ന ചടങ്ങില്‍ കോവിഡ് സമയങ്ങളില്‍ വീടു വീടാന്തരം കയറിയിറങ്ങി പ്രവര്‍ത്തിച്ച മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള ആയുര്‍വ്വേദ ഡോക്ടര്‍ സെയ്ദ് ഷിറാസിനെ ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അഗം ശ്യാമളയമ്മ, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ വൈ,ഷാജഹാന്‍,ശശികല,രാജി രാമചന്ദ്രന്‍,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളായ മൈമുനനജീബ്,ഷാജിചിറക്കുമേല്‍,ഷീബസിജു,പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹന്‍,ബിജുകുമാര്‍,ജലജ രാജേന്ദ്രന്‍,അബ്ദുള്‍ മനാഫ്,ഉഷാകുമാരി,സജിമോന്‍,ഷിജിനാ നൗഫല്‍, റാഫിയ.എസ്.ആര്‍,അനിതാഅനീഷ്,സേതുലക്ഷ്മി,രജനിസുനില്‍,വര്‍ഗ്ഗീസ്തരകന്‍,രാധികാ ഓമനക്കുട്ടന്‍, ബിജികുമാരി,അനന്തുഭാസി,അജിശ്രീകുട്ടന്‍,ഷഹുബാനത്ത്, കില റിസോഴ്സ് പേഴ്സണ്‍മാരായ കെ.പി.ദിനേശ്,സുമ ദയാനന്ദന്‍, മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജ്മല്‍,സി.ഡി.എസ് അംഗം അമ്പിളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ് കൃതഞ്ജത രേഖപ്പെടുത്തി.