ശാസ്താംകോട്ട. രണ്ടുദിവസം വെള്ളം മുടങ്ങുമെന്ന് പറഞ്ഞ് ശാസ്താംകോട്ട മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഇത് നാലാംദിനം. ജനം നെട്ടോട്ടമോടുന്നു. കണ്മുന്നില്‍ തടാകം നിറഞ്ഞു കിടക്കുമ്പോള്‍ കുടിനീരിന് നെട്ടോട്ട മോടുകയാണ് കോട്ടേക്കാര്‍.
തടാക തീരഗ്രാമങ്ങളില്‍ കുടിവെള്ളം നിലച്ചിട്ട് നാലുദിവസമായി. അറ്റകുറ്റപ്പണിക്ക് 12,13 തീയതികളില്‍ വെള്ളം മുടങ്ങുമെന്നായിരുന്നു അറിയിപ്പ്. 15 ആയിട്ടും ജലം തിരികെ വന്നില്ല. ജലജീവന്‍മിഷന്‍ പദ്ധതിയില്‍ പഴയ എസി ലൈനുകള്‍ മാറ്റി പിവിസി ലൈന്‍ ഇടുന്നതാണ് പദ്ധതി എങ്കിലും ഈ ലൈന്‍ പലയിടത്തും പൊട്ടി. ഫില്‍ട്ടര്‍ ഹൗസിന് സമീപം പ്രധാന ലൈന്‍ തന്നെ പൊട്ടിയതുമൂലമാണ് താമസമെന്ന് പറയുന്നു. അന്വേഷിക്കുന്നവര്‍ക്ക് വ്യക്തമായ വിവരം അധികൃതര്‍ നല്‍കുന്നില്ല.