10 വർഷം മുമ്പ്
പരാതി നൽകിയെങ്കിലും നടപടിയില്ല: കുന്നത്തൂർ ർതാലൂക്ക് ഓഫീസ് പടിക്കൽ ശൂരനാട് തെക്ക് സ്വദേശി സത്യാഗ്രഹ സമരം ആരംഭിച്ചു

Advertisement

ശാസ്താംകോട്ട: റീസർവ്വേ സംബന്ധമായ പരാതി 2013 ൽ വില്ലേജ് ഓഫീസ് മുതൽ മുഖ്യമന്ത്രി വരെയുള്ള ഉന്നതർക്ക് നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ കാട്ടുതറയിൽ വീട്ടിൽ സുലൈമാൻ കുഞ്ഞ് (63) കുന്നത്തൂർ താലൂക്ക് ഓഫീസ് പടിക്കൽ അനശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു.

2008 ൽ വിലയാധാരം വാങ്ങി കരമടച്ച് വരുന്നതിനിടിയിൽ അയൽവാസികളായ രണ്ട് വീട്ടുകാർ തന്റെ ഭൂമിയുടെയും ഇതിൽ ഉൾപ്പെട്ടെ കെഐപി കനാൽ പുരയിടത്തിന്റെയും സർവ്വേക്കല്ലുകൾ പിഴുതുമാറ്റിയത്രേ.തുടർന്നാണ് അധികൃതർക്ക് പരാതി നൽകിയത്.എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.അതിര് കല്പുകൾ പിഴുത് മാറ്റി കയ്യേറിയ റീസർവ്വേ നമ്പരുകളിൽപ്പെട്ട ഭൂമി കെ.ഐ.പി കനാലിൽ ഉൾപ്പെടുത്താതെ റീസർവ്വേ പ്രകാരം അളന്ന് തിട്ടപ്പെടുത്തി കുറവ് വരുത്താതെ കിട്ടുംവരെ സമരം തുടരുമെന്ന തീരുമാനത്തിലാണ് സുലൈമാൻ കുഞ്ഞ്.

Advertisement