അഞ്ചുദിവസമായി കുടിവെള്ളമില്ല; ശാസ്താംകോട്ടയിൽ പ്രതിഷേധം

Advertisement

ശാസ്താംകോട്ട: പഞ്ചായത്ത് മനക്കര പത്താം വാർഡിൽ കഴിഞ്ഞ അഞ്ചുദിവസമായി കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഹരികുമാർ കുന്നുംപുറത്ത് ശാസ്താംകോട്ട വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ വെയിലത്ത് കിടന്ന് പ്രതിഷേധിച്ചു ശാസ്താംകോട്ട ശുദ്ധജല തടാകത്തിന് സമീപപ്രദേശമായ പത്താം വാർഡിൽ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ശാസ്താംകോട്ട കായലിൽ നിന്നുള്ള പൈപ്പ് ജലത്തെയാണ്.

പത്താം വാർഡിന്റെ ഭൂപ്രദേശം കായൽ നിരപ്പിൽ നിന്നും വളരെയധികം പൊക്കത്തിൽ ആയതിനാൽ കിണർ കുഴിച്ചുള്ള ജലസംഭരണം അസാധ്യമാണ് കഴിഞ്ഞ അഞ്ചുദിവസമായി ഇവിടെ കുടിവെള്ളം ലഭ്യമാകുന്നില്ല സമീപിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞു വാട്ടർ അതോറിറ്റി ഒഴിയുകയാണ്.ചർച്ചകൾ എല്ലാം പരാജയപ്പെട്ടപ്പോൾ വാർഡ് മെമ്പർ ഒറ്റയാൾ സമരത്തിന് പുറപ്പെട്ടത്.

മൂന്നു മണിക്കൂർ നീണ്ട കിടപ്പു സമരത്തിന് ഒടുവിൽ ഉദ്യോഗസ്ഥരും ആയിട്ട് ഉണ്ടാക്കിയ ധാരണ പ്രകാരം ഇന്ന് തന്നെ കുടിവെള്ളം തുറന്നു വിടാമെന്ന് സമ്മതിച്ചതിനാൽ മെമ്പർ സമരം അവസാനിപ്പിച്ചു. വാക്ക് പാലിച്ചില്ലെങ്കിൽ തുടർ ദിവസങ്ങളിൽ പത്താം വാർഡിലെ ആയിരക്കണക്കിന് ആൾക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് വാർഡ് മെമ്പർ ഹരികുമാർ കുന്നുംപുറത്ത് അറിയിച്ചു