ശാസ്താംകോട്ട : ഖത്തർ ലോകകപ്പിന്റെ ആവേശം ഉയർത്തിക്കൊണ്ട് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ഫുട്ബോള്‍ മത്സരം അരങ്ങേറി. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും മനോവികാസ് സ്‌കൂളും തമ്മിൽ നടന്ന സൗഹൃദമത്സരത്തിലൂടെയാണ് പരിപാടിക്ക് തുടക്കമായത്. മനോവികാസ് സ്കൂൾ ആണ് സന്നാഹ മത്സരത്തിൽ വിജയികളായത്.
തുടർന്ന് നടന്ന വാശിയേറിയ ഫുട്‌ബോൾ മത്സരത്തിൽ പ്ലസ് വണ്ണിലെ കുട്ടികൾ ഒന്നാം സ്ഥാനവും പ്ലസ് ടു വിലെ കുട്ടികൾ രണ്ടാം സ്ഥാനവും നേടി. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ഫാ. ഡോ ജി അബ്രഹാം തലോത്തിൽ ഉദ്ഘാടനം നിർവഹിച്ച മത്സരത്തിന് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് നേതൃത്വം നൽകി. കുന്നത്തൂർ തഹസിൽദാർ സുനിൽകുമാർ വിജയികൾക്ക് എവറോളിംഗ് ട്രോഫിയും മൊമന്റോയും സമ്മാനിച്ചു