സംസ്ഥാന പോലീസ് മോധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Advertisement

കൊല്ലം . മികച്ച പോലീസ് സേനാംഗങ്ങള്‍ക്ക് നല്‍കിവരുന്ന ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കൊല്ലം സിറ്റിയില്‍ നിന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ രജേഷ്.ആര്‍, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.ശിവകുമാര്‍, കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജയകുമാര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ തീരസുരക്ഷയുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങളാണ് രാജേഷ്.ആര്‍ നെ പുരസ്‌കാരാര്‍ഹനക്കിയത്. ഇടുക്കി മുട്ടം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരിക്കെ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ മികവാണ് ശിവകുമാറിന് അംഗീകാരമായത്. ചവറ തൊക്കുംഭാഗം സബ് ഇന്‍സ്‌പെക്ടറായിരിക്കെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ കൊടുംകുറ്റവാളിയായ പ്രതിക്ക് ഇരുപത് വര്‍ഷം തടവും പിഴയും വാങ്ങിനല്‍കിയ അന്വേഷണ മികവാണ് ജയകുമാറിനെ പുരസ്‌കാരാര്‍ഹനക്കിയത്.

തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകുംനേരം നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഐപിഎസ് ആണ് ബാഡ്ജ് ഓഫ് ഓണര്‍ മെഡലുകള്‍ വിതരണം ചെയ്തത്.

Advertisement