പെൺകുട്ടിയോട് അശ്ലീലമായി സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പോരുവഴി സ്വദേശി അറസ്റ്റിൽ

Advertisement

ശൂരനാട് :പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ഫോണിലൂടെ അശ്ലീച്ചുവയിൽ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പോരുവഴി സ്വദേശിയായ യുവാവ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ.പോരുവഴി പള്ളിമുറി ഇട്ടുകെട്ടുംവിള പടിഞ്ഞാറ്റതിൽ സജാദ്(22) ആണ് പിടിയിലായത്.ഏറെ നാളായി ഇയ്യാൾ ശല്യപ്പെടുത്തി വരികയായിരുന്നു.ശൂരനാട്
എസ്.എച്ച്.ഒ ജോസഫ് ലിയോണിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.