ശാസ്താംകോട്ട : ലൈബ്രറി കൗൺസിൽ പോലെയുള്ള രാഷ്ട്രീയ വത്ക്കരിക്കരുതെന്ന് ഉമാ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റി ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാശ്ചാദനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
താലൂക്ക് ചെയർമാൻ എം.എസ് വിനോദ് അധ്യക്ഷത വഹിച്ചു.സംസ്കൃതി ഏർപ്പെടുത്തിയ പ്രഥമ പി.ടി തോമസ് സ്മാരക പുരസ്ക്കാരം ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ്, പടിഞ്ഞാറെ കല്ലട പഞ്ചായത്തംഗം സുധീർ എന്നിവർക്ക് പി.സി വിഷ്ണുനാഥ് എംഎൽഎ സമ്മാനിച്ചു.
കവി ചവറ കെ.എസ് പിള്ളയെ സി.ആർ മഹേഷ് എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.ബിജു പി.ആർ, കല്ലട ഗിരീഷ്,ആർ.രശ്മി,എബി പാപ്പച്ചൻ,ആൻ സെബാസ്‌റ്റ്യൻ, തൃദീപ് കുമാർ,ഗീതമ്മ, മാത്യൂസ്, അനില.റ്റി, സാവിത്രി വലിയവിള,അബ്ദുൾ റഷീദ്,എൻ.സോമൻ എന്നിവർ സംസാരിച്ചു.