കരുനാഗപ്പള്ളി. പുതിയകാവ് ഇലക്ട്രിസിറ്റി ഓഫീസിന് പടിഞ്ഞാറുവശം കാടുപിടിച്ച പുരയിടങ്ങൾ കേന്ദ്രികരിച്ച് മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും വിപണനവും നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തെ ബൈക്കിലെത്തിയ ഗഞ്ചാവ് സംഘം വടിവാളും മാരകായുധങ്ങളുമായി ആക്രമിച്ചു
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിനും പാർട്ടിക്കും നേരെയാണ്
ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ മൂന്ന് യുവാക്കൾ അവർ സഞ്ചരിച്ചിരുന്ന ബൈക്ക്,ഗഞ്ചാവ് വെട്ടുകത്തി എന്നിവ സഹിതം പിടിയിലായി പിടിയിലാകുമെന്ന് ഉറപ്പായ പ്രതികളിൽ ഒരാൾ ബൈക്കിൽ നിന്നും ഇറങ്ങി എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ തലക്ക് നേരേ വീശിയ കത്തിയിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്,തുടർന്ന് നടന്ന പിടിവലിക്ക് ഇടക്ക് നിലത്ത് വീണ ഇൻസ്പെക്ടർക്കും പ്രതികളിൽ ഒരാൾക്കും പരിക്കുകൾ പറ്റിയിട്ടുണ്ട്.
ഗഞ്ചാവ് കൈവശം വച്ചതിനും ഉദ്യോഗസ്ഥരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതിനും കരുനാഗപ്പള്ളി ആദിനാട് വില്ലേജിൽ അദിനാട് തെക്ക് മുറിയിൽ ആർ എൽ ഭവനത്തിൽ വിശാഖ് (23) ,കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ മണി മന്ദിരത്തിൽ മനു എന്ന് വിളിക്കുന്ന മിഥുൻ( 20), ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ ആർ കെ മന്ദിരത്തിൽ കുട്ടപ്പായി എന്ന് വിളിക്കുന്ന അനന്ദകൃഷ്ണൻ( 24 ) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ എസ് മധുസൂദനൻ പിള്ള, പ്രിവന്റീവ് ഓഫീസർ പി എ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് സുധീർബാബു,എസ് അൻഷാദ്.എസ് സഫേഴ്സൺ വനിത സിവിൽ എക്സൈസ് ഓഫീസർ ജയലക്ഷ്മി,എക്സൈസ് ഡ്രൈവർ വിഎം മൻസൂർ എന്നിവർ പങ്കെടുത്തു.