പോലീസ് സ്റ്റേഷനുള്ളില്‍ അതിക്രമം: പ്രതിക്കെതിരെ നടപടി
പോലീസ് സ്റ്റേഷനുള്ളില്‍ അതിക്രമം കാണിച്ച് നാശനഷ്ടം ഉണ്ടാക്കിയ പ്രതിക്കെതിരെ പി.ഡി.പി.പി. ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത് അറസ്റ്റ് രേഖപ്പെടുത്തി. മീനത്ത്ചേരി ആന്‍സില്‍ ഭവനില്‍ നെല്‍സണ്‍ മകന്‍ ജെറി(30) ക്കെതിരെ ആണ് ശക്തികുളങ്ങര പോലീസ് നടപടി സ്വീകരിച്ചത്.
കാവനാട് അമ്മൂസ് ബ്യൂട്ടി പാര്‍ലറില്‍ മദ്യലഹരിയില്‍ എത്തിയ പ്രതി ബ്യൂട്ടി പാര്‍ലറിന്‍റെ ബോര്‍ഡ് നശിപ്പിക്കുകയും, ജോലിക്കാരായ സ്ത്രീകളെ അസഭ്യം വിളിച്ചുകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യ്തു. വിവരം ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ പോലീസ് സംഘം സ്ഥലത്ത് എത്തി ഇയാളെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ പരിശോധനക്കായി കൊണ്ട്പോകാന്‍ തുടങ്ങിയപ്പോഴാണ് പ്രതി അക്രമാസക്തനായി മാറിയത്. സ്റ്റേഷനില്‍ ജി.ഡി ചാര്‍ജില്‍ ഉണ്ടായിരുന്ന ഉദ്ദ്യോഗസ്ഥനെ ചീത്ത വിളിച്ച് കൊണ്ട് ആക്രമിക്കുകയും, മോശപ്പുറത്ത് ഇട്ടിരുന്ന ഗ്ലാസും, സി.സി.ടി.വി യുടെ മോണിറ്ററും, രണ്ട് കസേരകളും തല്ലിതകര്‍ക്കുകയും ചെയ്യ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരും എത്തി ഇയാളെ തടഞ്ഞത് കൊണ്ടാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതിരുന്നത്.
പതിനയ്യായിരം രൂപയുടെ നാശനഷ്ടമാണ് ഇയാള്‍ വരുത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പി.ഡി.പി.പി. ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2017 മുതല്‍ ഇയാള്‍ക്കെതിരെ എട്ടോളം കേസുകളാണ് ശക്തികുളങ്ങര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ്.ഐ മാരായ വിനോദ്, ഷാജഹാന്‍, എ.എസ്.ഐ മാരായ പ്രദീപ്, ഡാര്‍വിന്‍, അനില്‍, സി.പി.ഓ സൗമ്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.