ശബരിമല തീർത്ഥാടകരിൽ നിന്നും സ്പെഷ്യൽ ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നത് പിൻവലിക്കണം

Advertisement

ന്യൂഡെല്‍ഹി: തീർഥാടന കാലത്ത് അയ്യപ്പഭക്തരിൽ നിന്ന് ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രധാനമന്ത്രിയോടും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോടും ആവശ്യപ്പെട്ടു.മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പഭക്തരെ ചൂഷണം ചെയ്ത് ലാഭം കൊയ്യാൻ ശ്രമിക്കുന്നത് ഭക്തരോടുള്ള കടുത്ത അവഹേളനമാണെന്നും, റെയിൽവേ ഇത്തരം നടപടിയിൽ നിന്ന് ഉടൻ പിന്തിരിയണമെന്നും കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

കർണാടക, തമിഴ്നാട്,ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് ശബരിമലയിലേക്ക് തീർഥാടന കാലത്ത് എത്തിച്ചേരുന്നത്.എന്നാൽ ഈ സാഹചര്യം ചൂഷണത്തിന് മുതലാക്കിയ റെയിൽവേയുടെ നടപടി അപലപനീയമാണെന്നും കൊടിക്കുന്നിൽ ചൂണ്ടിക്കാട്ടി.