ഏറ്റു മുട്ടിയ ഇരു വിഭാഗവും അർജന്റീന ഫാൻസ്
കൊട്ടാരക്കര. കഴിഞ്ഞ ദിവസം അര്ജന്റീന, ഫ്രാൻസ് ഫൈനൽ മത്സരം കാണാൻ പൂവറ്റൂർ മൈതാനത്തു ഒത്തു കൂടിയ അര്ജന്റീന ഫാൻസായ ഡി വൈ എഫ് ഐ, ഏ ഐ വൈ എഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. അർജന്റീന ഗോൾ അടിച്ചതിനെ തുടർന്നു കൊടി വീശുകയും അതു സംബന്ധിച്ച് തർക്കത്തിലും പിന്നീട് സംഘർഷത്തിലും കലാശിക്കുകയായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ എ ഐ വൈ എഫ് പ്രവർത്തകരായ സുബിൻ, ഹരി ഡി വൈ എഫ് ഐ പ്രവർത്തകനായ രാഹുൽ എന്നിവർക്ക് സാരമായി പരിക്കേറ്റു. സംഘർഷം വ്യാപിച്ചതോടെ പോലീസ് ഇരു വിഭാഗത്തെയും വിരട്ടി ഓടിക്കുകയായിരുന്നു. എ ഐ വൈ എഫ് പ്രവർത്തകന്റെ മാരുതി കാർ ഡി വൈ എഫ് ഐ പ്രവർത്തകർ തല്ലി തകർക്കുകയും പ്രവർത്തകരെ മാരകയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. അർ ജന്റീന ഫാൻസ് തന്നെ ഇരു വിഭാഗമായി തമ്മിലടിച്ചതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാർ. ഫൈനൽ മത്സരം ഡി വൈ എഫ് ഐ, എ ഐ വൈ എഫ് സംഘർഷത്തിൽ അലങ്കോലമായതിന്റെ നിരാശയിലാണ് പൂവറ്റൂരെ ഫുഡ് ബാൾ പ്രേമികൾ.