ശാസ്താംകോട്ട . കുന്നത്തൂര്‍ താലൂക്കിന്‍റെ പലമേഖലയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി തെറ്റിദ്ധാരണമൂലമാണെന്ന് വ്യക്തമായി. ഇന്നലെ മൈനാഗപ്പള്ളിയില്‍ പരാതി വന്നെങ്കില്‍ ഇന്ന് ശൂരനാട് തെക്ക് കുമരംചിറഭാഗത്ത് കാറില്‍ എത്തിയവര്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്നു. മൈനാഗപ്പ ള്ളി ആറ്റുപുറം തൈവിള ജംക്ഷ നു സമീപം ഇന്നലെ രാവിലെ 9.15നാണ് ആദ്യ സംഭവം.
ഡൽഹി റജിസ്ട്രേഷൻ നമ്പർ പതിച്ച കാറിലെത്തിയവർ, റോഡ രികിൽ നിന്ന് രണ്ടു കുട്ടികളോട് ഇന്ന് സ്കൂൾ ബസ് വരില്ലെന്നും കാറിൽ കൊണ്ടുവിടാമെന്നും സ്കൂളിൽ നിന്നു പറഞ്ഞിട്ടാണ്
വരുന്നതെന്നും പറഞ്ഞു. ഒരു സ്ത്രീയും പുരുഷനും ഒരു കുട്ടി യും സ്കൂൾ ബാഗും കാറിലുണ്ടാ യിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർ ഥി സമീപത്തുള്ള വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറ ഞ്ഞു.
വീട്ടുകാർ ഇതു വിലക്കി. കാർ പോയതിനു തൊട്ടുപിറകെ സ്കൂൾ ബസ് എത്തിയപ്പോൾ കു ട്ടികൾ അതിൽ കയറി സ്കൂളിലേക്കുപോയി. കാർ കണ്ടെത്താനുള്ള അന്വേഷണം ഒന്നുമായില്ല. സ്കൂളിൽ അന്വേഷി ഇപ്പോൾ കാർ വിട്ടിട്ടില്ലെന്നു വ്യ
ക്തമായി. സംശയം തോന്നിയ രക്ഷിതാക്കൾ സിസിടിവി ദൃശ്യ ങ്ങൾ പരിശോധിച്ചപ്പോൾ കാറി ന്റെ മുന്നിലും പിന്നിലും നമ്പറു കൾ വ്യത്യസ്തമാണെന്നു കണ്ട് പരാതി നല്‍കി. എന്നാൽ സിസി ടിവി ദൃശ്യങ്ങളുടെ അവ്യക്തത കാരണമാണ് നമ്പറുകൾ വ്യത്യ സമായി തോന്നുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെയാണ് ശൂരനാടും സമാന പരാതി ഉയര്‍ന്നത്. സമൂഹമാധ്യമങ്ങളിലൂടെ കാറിനെതിരെ പ്രചരണം ശക്തമായിരുന്നു.
എന്നാല്‍ തേവലക്കര സ്വദേശിയായ മറുനാട്ടില്‍ വളര്‍ന്ന മലയാളിയുവാവ് തന്‍റെ മകനെ സ്കൂളില്‍ വിടാന്‍പോയവഴി വഴിയാല്‍ നിന്നകുട്ടികളോട് സ്കൂളില്‍ വിടണോ എന്ന് ചോദിച്ചതാണെന്നും മലയാളഭാഷ കൃത്യമല്ലാത്തതും ഡെല്‍ഹി റജിസ്ട്രേഷന്‍ വാഹനമായതും തെറ്റിദ്ധാരണക്കിടയാക്കിയതാണെന്നും മേഖലയിലെ പൊതുപ്രവര്‍ത്തകര്‍ അറിയിച്ചു. ഇവര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം രൂക്ഷമായതോടെ വീട്ടുകാര്‍ ആകെ പേടിച്ചിരിക്കയാണ്.
ശൂരനാട്ടേത് വ്യാജപ്രചരണമാണെന്നാണ് സൂചന