കുളവാഴമൂലം അന്നംമുട്ടി ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍

Advertisement

കരുനാഗപ്പള്ളി. വട്ടക്കായലിലും ടിഎസ് കനാലിലും നിറയുന്ന പോള മൂലം അന്നം മുട്ടി ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍. മുന്‍കാലങ്ങളില്‍ ുണ്ടായിട്ടുള്ളതിനേക്കാള്‍ വ്യാപകമായാണ് പോള എത്തുന്നത്. പള്ളിക്കലാറ്റില്‍ നിന്നാണ് പോള വ്യാപകമായി ഒഴുകിപ്പരക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. രാത്രികാലത്ത് നൂറുകണക്കിന് തൊഴിലാളികളാണ് ഈ ജല സ്രോതസുകളില്‍ മല്‍സ്യ ബന്ധനം നടത്തുന്നത്.

വള്ളമിറക്കാനോ വലയിടാനോ ആവാത്തവിധം പോള പരന്നിട്ടുണ്ട്. ഇതു ശ്രദ്ധിക്കാതെ ഇറങ്ങിയാല്‍ ജീവന്‍പോലും അപകടത്തിലാവുന്ന നിലയാണ്. തൊഴിലാളികളില്‍ വലിയൊരുഭാഗത്തിനും മറ്റ് സ്ഥലങ്ങളില്‍ പോയി തൊഴിലെടുക്കാന്‍ അറിയില്ല. അവര്‍ തീര്‍ത്തും പട്ടിണിയായ നിലയാണ്.
ഇത്ര ഗുരുതരമായ പ്രശ്‌നത്തിനെതിരെ കാര്യമായ ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

Advertisement