കൊല്ലം. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.21 കോടി രൂപ ചെലവില്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച സി.റ്റി സ്‌കാന്‍ മെഷീന്‍ 21ന് വൈകിട്ട് മൂന്നിന് ജില്ലാ ആശുപത്രിയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നാടിന് സമര്‍പ്പിക്കും.
തല മുതല്‍ പാദം വരെയുള്ള ഭാഗങ്ങളിലെ സ്‌കാനിംഗ് റിസള്‍ട്ട് വളരെ വേഗത്തില്‍ ലഭ്യമാക്കുമെന്നതാണ് മെഷീന്റെ സവിശേഷത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയേല്‍ അധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, എം.മുകേഷ് എം.എല്‍.എ, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ.ബി മീനാക്ഷി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമലാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപന്‍, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍ സന്ധ്യ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എച്ച്.എം.സി അംഗങ്ങള്‍, മറ്റ് രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.