കരുന്നാഗപ്പള്ളി. തഴവാ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ തീർത്ത വേദിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പദ്ധതികളുടെ അംഗീകാരം പ്രഖ്യാപിച്ചു. CR. മഹേഷ് MLA അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സാദാ ശിവൻ സ്വാഗതം ആശംസിച്ചു. സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർമാൻ ആർ. അമ്പിളിക്കുട്ടൻ പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ആർ.ഷൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, എസ്. ശ്രീലത, മധു മാവോ ലിൽ, മായാസുരേഷ്, തൃദീപ് കുമാർ, നിസാമുദ്ദീൻ, വത്സല വിജയൻ, നിസാമുദ്ദീൻ . സിന്ധു, മോഹനൻ പിള്ള ,ശ്രീകുമാർ ,സെക്രട്ടറി വി. മനോജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ ജാസ്മിൻ എർഷദിനെ മന്ത്രി മെമന്റോ നല്കി ആദരിച്ചു. വിവിധ നിലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഭൂരഹിതർക്കു ഭൂമി നല്കിയ രാജേന്ദ്രൻപിള്ള , ബിനോയ് , സിദ്ധീഖ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിന് മുന്നോടിയായി കുറ്റിപ്പുറം ജംഗ്ഷനിൽ നിന്നും ആരം ഭിച്ച ഘോഷയാത്ര അമ്പലമുക്ക് വഴി സമ്മേളനഗരിയിൽ എത്തി ചേർന്നു.
11 ലക്ഷം അപേക്ഷകർ ലൈഫ് പദ്ധതിയിൽ ബാക്കിയുണ്ടെന്നും, നാലു ലക്ഷം പേർക്കു കൂടി ഉടൻ വീടു നല്കുമെന്നും, കേന്ദ്ര വിഹിതം വെറും 72000 രുപതരുന്നതിന്റെ ബാക്കി സംസ്ഥാനസർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് വഹിക്കുന്നതെന്നും മന്ത്രി അറിയിച്ചു.