ഉറച്ച നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ പിടിതോമസിന്റെ അഭാവം നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ ശൂന്യത സൃഷ്ടിച്ചു പിസി വിഷ്ണുനാഥ് എംഎൽഎ

Advertisement

കൊല്ലം. പിടി തോമസ് നിയമസഭയ്ക്ക് അകത്തും പുറത്തും ഉറച്ച നിലപാടുകൾ കൊണ്ട് കേരള ജനതയുടെ ഹൃദയത്തിൽ ഇടം നേടിയ ഉജ്ജ്വല വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്നും യുവതലമുറ പിടി തോമസിനെ മാതൃകയാക്കണമെന്നും എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
മാനവ സംസ്കൃതി കൊല്ലം ജില്ലാ കമ്മിറ്റി കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച “ഓർമ്മകളിൽ പിടി ” പിടി തോമസ് ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.
സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ ഗ്രന്ഥശാല മേഖലയിൽ നടന്ന രാഷ്ട്രീയ അധിനിവേശത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു പിടി എന്നും മരണത്തിൽ പോലും വ്യത്യസ്തത പുലർത്തി ഏറെ ആദരവ് പിടിച്ചു പറ്റിയ പിടി തോമസിന്റെ അസാന്നിധ്യം വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.


മാനവ സംസ്കൃതി കൊല്ലം ജില്ലാ ചെയർമാൻ കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ച ഓർമ്മകളിൽ പിടി അനുസ്മരണ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് , കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു, എഐസിസി മെമ്പർ അഡ്വ. ബിന്ദു കൃഷ്ണ , കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. ഷാനവാസ് ഖാൻ, കെപിസിസി സെക്രട്ടറിമാരായ അഡ്വ. പി ജർമിയാസ്, സൂരജ് രവി, ഡിസിസി ജനറൽ സെക്രട്ടറിമാരായ അൻസാർ അസീസ് , ആദിക്കാട് മധു , മാനവ സംസ്കൃതി ജില്ലാ ജനറൽ സെക്രട്ടറി എം മാത്യൂസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ രശ്മി, ഡോ. ബിജു പി ആർ, അഡ്വ എംജി ജയകൃഷ്ണൻ, മുണ്ടയ്ക്കൽ മിൽട്ടൺ, മാത്ര രവി എന്നിവർ പ്രസംഗിച്ചു.

Advertisement