പ്ലസ്ടു വിദ്യാർത്ഥിനി കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി; അഗ്നിശമനസേന തിരച്ചിൽ തുടരുന്നു

Advertisement

കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥിനി കല്ലടയാറ്റിൽ ചാടി.ഇന്ന്(വെള്ളി) പകൽ 2.20 ഓടെയാണ് സംഭവം.ശാസ്താംകോട്ടയിൽ നിന്നെത്തിയ
അഗ്നിശമനസേനയുടെയും
പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.കൊട്ടാരക്കരയിൽ
പ്ലസ്ടവിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ വീട് ചവറയെന്നും നെടുവത്തൂരെന്നും പറയപ്പെടുന്നു.പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സ്വകാര്യ ബസ്സിൽ പാലത്തിനോട് ചേർന്ന സ്റ്റോപ്പിൽ ഇറങ്ങിയ കുട്ടി കയ്യിലിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് ആറ്റിൽ ചാടിയത്.അതിനിടെ പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്നും ലഭിച്ച ഫോട്ടോ ആറ്റിൽ ചാടിയ കുട്ടിയുടേത് അല്ലെന്ന് പോലീസ് അറിയിച്ചു.ഇത് ആറ്റിൽ ചാടിയ വിദ്യാർത്ഥിനിയുടെ കൂട്ടുകാരിയുടേതാണ് എന്ന വിവരം ലഭിച്ചിട്ടുണ്ട്.എന്നാൽ ആറ്റിൽ ചാടിയ വിദ്യാർത്ഥിനിയുടേത് എന്ന തെറ്റിദ്ധാരണയിൽ ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്.

Advertisement