കുന്നത്തൂർ:കുന്നത്തൂർ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.മൈനാഗപ്പള്ളി കോവൂർ
പടിക്ക തെക്കതിൽ സുരേഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൾ
ഭാഗ്യലക്ഷ്മി(16) ആണ് മരിച്ചത്.കൊട്ടാരക്കര ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ
വിദ്യാർത്ഥിനിയായിരുന്നു.
സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത ശേഷം ഇന്ന്(വെള്ളി) പകൽ 2.20 ഓടെയാണ് പാലത്തിൽ നിന്നും ആറ്റിൽ ചാടിയത്.സ്വകാര്യ ബസ്സിൽ പാലത്തിനോട് ചേർന്ന സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം കയ്യിലിരുന്ന ബാഗും ചെരിപ്പും പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് ആറ്റിൽ ചാടിയത്.തുടർന്ന് ശാസ്താംകോട്ടയിൽ നിന്നെത്തിയ
അഗ്നിശമനസേനയുടെയും
പോലീസിന്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ പാലത്തിന്റെ തെക്ക് വശത്ത് ചാടിയ ഭാഗത്തു നിന്നും
മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആത്മഹത്യക്കുള്ള കാരണം അറിവായിട്ടില്ല.മൃതദേഹം
ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.