ജനകീയ സമരത്തിനു മുന്നിൽ കടപ്പാക്കുഴിയിലെ ടാർ മിക്സിങ് പ്ലാന്റ് മുട്ടുമടക്കി; സമരം അവസാനിപ്പിച്ച് ജനകീയ സമരസമിതി

Advertisement

ശാസ്താംകോട്ട : നാട്ടുകാരെ സംഘടിപ്പിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട കടപ്പാക്കുഴിയിലെ ടാർ മിക്സിങ് പ്ലാന്റിനെതിരെ ഒരു മാസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു.പ്ലാന്റ് തുറന്ന് പ്രവർത്തിപ്പില്ലെന്ന അധികൃതരുടെയും കമ്പനി മാനേജ്മെന്റിന്റെയും ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

വ്യാഴം രാത്രിയിൽ ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫ്,എസ് എച്ച് ഒ അനൂപ്, ജെ. ആർ.ടി.ഒ ശരത് ചന്ദ്രൻ,ഡെപ്യൂട്ടി തഹസീൽദാർ ചന്ദ്രശേഖരപിള്ള,വില്ലേജ് അധികൃതർ, ജനപ്രതിനിധികൾ,സമരസമിതി ചെയർമാൻ ഡോ. സി.ഉണ്ണികൃഷ്ണൻ,
കൺവീനർ സുരേഷ് ചന്ദ്രൻ,കമ്പനി പ്രതിനിധികൾ എന്നിവരുമായി നടന്ന ചർച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്.

കമ്പനി പ്രവർത്തിക്കില്ലെന്ന് രേഖാമൂലം ലഭിച്ച ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ സമരസമിതി തയ്യാറായത്.സമരം അവസാനിപ്പിച്ചു കൊണ്ട് ഇന്ന് വൈകിട്ട് സംഘടിപ്പിച്ച സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു.ഡോ. സി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സുരേഷ്ചന്ദ്രൻ,അനിൽ കല്ലേലിഭാഗം,വൈ.ഷാജഹാൻ,
വി.രതീഷ്,ബി.തൃദീപ് കുമാർ,ഉല്ലാസ് കോവൂർ,ശ്രീകണ്ഠൻ നായർ ,ഗോപാലകൃഷ്ണപിള്ള,ശശികുമാർ ,കാരാളി സമദ്,കെ.സുധീർ ,എൻ.യശപാൽ,എൻ.ശിവനന്തൻ,
അംബികകുമാരി,റജില.ആർ എന്നിവർ സംസാരിച്ചു.

Advertisement