കരുനാഗപ്പള്ളി .സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയ യുവാവിനെതിരെ കാപ്പാ നിയമപ്രകാരം ആറ് മാസക്കാലത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിന് കാപ്പാ നിയമപ്രകാരം തന്നെ അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിലാക്കി. തഴവ കരിയപ്പള്ളി കിഴക്കതില്‍ കാര്‍ത്തികേയന്‍ മകന്‍ ബ്ലാക്ക് എന്ന വിഷ്ണു(24) വിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിലാക്കിയത്.
2017 മുതല്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് 16.08.2022 മുതല്‍ ആറ് മാസക്കാലത്തേക്ക് കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ പ്രവേശിക്കുന്നത് നിരോധിച്ച്കൊണ്ട് ഉത്തരവായിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ ജില്ലാ പരിധിയില്‍ പ്രവേശിച്ചതിനാണ് ഇയാളെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിലാക്കിയത്.
ഇന്ന് ഉച്ചയോടെ കൊല്ലം സിറ്റി പോലീസ് ജില്ലാ പരിധിയിലെ തഴവ വില്ലേജിലെ കോസ്മോ ഓഡിറ്റോറിയത്തിന് മുന്‍വശത്ത് നിന്നും ഇയാളെ കരുനാഗപ്പള്ളി പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാര്‍, ഇന്‍സ്പെക്ടര്‍ ബിജു വി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശ്രീകുമാര്‍, ശ്രീലാല്‍, ഷാജിമോന്‍ സി.പി.ഓ ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.