പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ ഡിസംബർ 25 മുതൽ ജനുവരി 2 വരെ

Advertisement

പോരുവഴി . മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ ഡിസംബർ 25 മുതൽ ജനുവരി 2 വരെ നടക്കും.

നാളെ (25/12/2022) വെളുപ്പിന് 2നു ഫാ. ഡോ. എം. ഒ. ജോൺ രാത്രി നമസ്കാരം, ക്രിസ്തുമസ് ശുശ്രൂഷ, കുർബാന എന്നിവയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് പെരുന്നാൾ കൊടിയേറ്റ് ഇടവക വികാരി ഫാ.ജോസ്.എം. ഡാനിയേൽ നിർവഹിക്കും.

26നു രാവിലെ 6.30നു റവ. തോമസ് ജോൺ റമ്പാൻ,27നു രാവിലെ 6.30നു ഫാ. ഇ. പി. വർഗീസ് ഇടവന.28നു രാവിലെ 6.30നു കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് എന്നിവർ കുർബാന നയിക്കും.

27നു വൈകിട്ട് 6. 30നു ക്രിസ്തുമസ് ഈവ്.

28നു വൈകിട്ട് 4നു നവീകരിച്ച അരീക്കൽ കുരിശിൻ സൗധം കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് കൂദാശ നിർവഹിക്കും.

29നു രാവിലെ 6. 30നു ഫാ. സിനോയ്.ടി. തോമസ്, ഫാ. കെ. ലൂക്കോസ്, ഫാ. സ്തേഫാനോസ് ബെഞ്ചമിൻ എന്നിവരുടെ കാർകത്വത്തിൽ സമൂഹബലി നടത്തും.
10നു പരുമല സെൻറ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 6നു സന്ധ്യാനമസ്കാരം,ഗാനശുശ്രൂഷ. വൈകിട്ട് 7നു ഫാ. കെ.ടി.വർഗീസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. വർഗീസ്. പി. ഇടിച്ചാണ്ടി വചനസന്ദേശം നയിക്കും.

30നു രാവിലെ 6. 30ന് ഫാ. ഗീവർഗീസ് രാജ്, 31നു രാവിലെ 6. 30നു ഫാ. ജിജു ജോൺ വയലിറക്കത്ത് എന്നിവർ കുർബാന നയിക്കും.

30നു രാവിലെ 10.30നു ഫാ.ജോൺ ചൊളളനി ധ്യാനം നയിക്കും.വൈകിട്ട് 7നു ഫാ. മോഹൻ ജോസഫ്, 31നു വൈകിട്ട് 7നു പ്രൊഫ. അജി വർഗീസ് ബത്തേരി എന്നിവർ വചന സന്ദേശം നയിക്കും.

31നു രാവിലെ 10. 30 നു നടക്കുന്ന കുടുംബ സംഗമം കൗൺസിലിംഗ് സൈക്കോളജിസ്റ്റ് മാത്യു കണമല നയിക്കും.

ജനുവരി 1നു രാവിലെ 6.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിലും റവ.തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പ, റവ. സി. ജോൺപണിക്കർകോർ എപ്പിസ്കോപ്പ എന്നിവരുടെ സഹർമികത്വത്തിലും മൂന്നിന്മേൽ കുർബാന നടക്കും
10.30 നു വിദ്യാർത്ഥി സംഗമം സബ് ഇൻസ്പെക്ടർ ജി. ഉത്തരക്കുട്ടൻ നയിക്കും.
വൈകിട്ട് 5.30നു സന്ധ്യാനമസ്കാരത്തെ തുടർന്ന് പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് കൊച്ചു തെരുവ്മുക്ക്, ചക്കുവള്ളി കുരിശടി, ചക്കുവള്ളി പടിഞ്ഞാറെ കുരിശടി തിരികെ ചക്കുവള്ളി വഴി അരീക്കൽ കുരിശടിവരെയും തിരികെ ചക്കുവള്ളി വഴി പള്ളിയിൽ സമാപിക്കും.

2നു രാവിലെ 7നു പ്രഭാതനമസ്കാരം തുടർന്ന് അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തിയോഫിലോസ്,ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ്, മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, ആശിർവാദം, അനുമോദനം, സഹായവിതരണം, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ, ജോസ് എം ഡാനിയേൽ, ട്രസ്റ്റി തോമസ് കെ ഡാനിയേൽ, സെക്രട്ടറി എ എൻ തോമസ് എന്നിവർ അറിയിച്ചു

Advertisement