കിഴക്കേ കല്ലട,ശാസ്താംകോട്ട മാർക്കറ്റുകൾ നവീകരിക്കും

Advertisement

ശാസ്താംകോട്ട:കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലും അനുവദിച്ച മാർക്കറ്റ് നവീകരണ പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനായി ചിറ്റുമല ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ തീരുമാനമായി.

കിഴക്കേ കല്ലടയിൽ അനുവദിച്ച 2.14 കോടി രൂപയുടെ നിർമാണ പ്രവൃത്തിയുടെ റ്റി.എസ് അടുത്ത ആഴ്ച്ച തന്നെ കിട്ടിയ ശേഷം ടെൻഡർ നടപടി തുടങ്ങുമെന്നും ,ശാസ്താംകോട്ടയ്ക്ക് 2.15 കോടി രൂപയുടെ അനുമതി ലഭിക്കുകയും ,നിലവിലെ സ്ഥലം സംയുക്ത്തമായി പരിശോധിച്ചത്തിനു ശേഷം ടെൻഡർ നടപടിയിലേക്ക് കടക്കാനും തീരുമാനമായി.

കോവൂര്‍ കുഞ്ഞുമോൻ എംഎല്‍എ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ ഗോപൻ,ബ്ലോക്ക് പ്രസിഡന്റുമാരായ ജയദേവി,അഡ്വ.അൻസാർ ഷാഫി, ഗ്രാമപഞ്ചായത് പ്രസിഡന്റ്മാരായ ഗീത,ഉമാദേവി അമ്മ,ബ്ലോക്ക് മെമ്പർ തുണ്ടിൽ നൗഷാദ്,ബി ദിനേഷ്,കേരള തീരദേശ വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷിലു, ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു,അസിസ്റ്റന്റ് എഞ്ചിനീയർ ഗൗതം തിലക് , പഞ്ചായത്ത് സെക്രട്ടറി സുചിത്ര ദേവി തുടങ്ങിയവർ പങ്കെടുത്തു.

Advertisement