വൈദ്യുതി കണക്ഷന്‍ കട്ടുചെയ്യാനെത്തിയ അധികൃതര്‍ക്ക് മര്‍ദ്ദനം പൊലീസിനുനേരെയും അക്രമം പത്തനാപുരത്ത് നാലുപേര്‍ പിടിയില്‍

Advertisement

പത്തനാപുരം.കാലാവധി കഴിഞ്ഞിട്ടും വൈദ്യുത ബില്‍ അടക്കാഞ്ഞതിനെ തുടര്‍ന്ന് കണക്ഷന്‍ കട്ട് ചെയ്യാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് നേരെ ആക്രമണം. സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസുകാർക്ക് നേരെയും അതിക്രമം. പത്തനാപുരം പാതിരിക്കല്‍ സ്വദേശികളായ നാല് പേരെ പോലീസ് പിടികൂടി.

കലാവധി കഴിഞ്ഞിട്ടും വൈദ്യുത ബില്‍ അടക്കാഞ്ഞതിനെ തുടര്‍ന്ന് കണക്ഷന്‍ കട്ട് ചെയ്യാനെത്തിയ കെഎസ്ഇബി പത്തനാപുരം സെക്ഷന്‍ ഓഫീസിലെ ജീവനക്കാരായ ഗോപകുമാര്‍,ജഹാംഗീര്‍, ജമാല്‍ എന്നിവരെയാണ് നാലംഗ സംഘം ആക്രമിച്ചത്.സംഭവം അറിഞ്ഞെത്തിയ അസി.എഞ്ചിനീയറേയും സംഘം മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയെങ്കിലും അക്രമം തുടരുകയായിരുന്നു. ഒടുവിൽ നാലംഗ അക്രമി സംഘത്തെ പോലീസ് ഏറെ പണിപ്പെട്ടാണ് പിടികൂടിയത്.പ്രതികള്‍ ലഹരിക്ക് അടിമകളാണന്ന് പത്തനാപുരം എസ്.എച്ച്.ഒ ജയക്യഷ്ണന്‍ പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. പത്തനാപുരം സ്റ്റാൻറിലെ ഓട്ടോറിക്ഷ ഡ്രൈവർന്മാരായ രഞ്ചു,രാഹുല്‍ സുബാഷ്, റോബിന്‍ എന്നിവരാണ് അറസ്റ്റിലായത് .

Advertisement