അപകട ഭീഷണി,ചോതിരത്തിൽ പാലത്തിന്റെ കൈവരി നിർമ്മാണം നിർത്തിവയ്ക്കണം

Advertisement

കിഴക്കേ കല്ലട : കൊല്ലം – തേനി ദേശീയ പാതയിൽ കിഴക്കേ കല്ലട പോലീസ് സ്റ്റേഷന് സമീപം ചിറ്റുമല ചോതിരത്തിൽ പാലത്തിന്റെ തകർന്ന കൈവരികൾ പഴയ കമ്പികൾ നിലനിർത്തി കൊണ്ട് പുനർ നിർമ്മിക്കുന്നത് നിർത്തി
വയ്ക്കണമെന്ന് കോൺഗ്രസ് കിഴക്കേ കല്ലട,ചിറ്റുമല മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു.ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.കെട്ടുറപ്പുള്ള പുതിയ കോൺക്രീറ്റ് കൈവരികൾ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ ചന്ദ്രൻ കല്ലട,രാജു ലോറൻസ്,കല്ലട രമേശ്,കല്ലട വിജയൻ,സൈമൻ വർഗ്ഗീസ് എന്നിവർ ആവശ്യപ്പെട്ടു.

Advertisement