കുന്നത്തൂർ:ഐവർകാല പുത്തനമ്പലം ദേവീ ക്ഷേത്രത്തിൽ കാണിക്ക വഞ്ചികളുടെ പൂട്ട് പൊളിച്ച്
മോഷണം നടത്തിയതായി പരാതി.ക്ഷേത്രത്തിന്റെ മുൻ വശത്തെ കാണിക്ക വഞ്ചിയുടെയും ഗണപതി ക്ഷേത്രത്തിലെ വഞ്ചിയുടെയും പൂട്ട്
തകർത്താണ് മോഷണം നടന്നത്.ശനിയാഴ്ച രാത്രി 11.30 കഴിഞ്ഞാണ് മോഷണം നടന്നത്.പിറ്റേ ദിവസം ദീപാരാധനയ്ക്ക് ശേഷമാണ് മോഷണ വിവരം പുറത്തറിയുന്നത്.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.മോഷ്ടാവിനെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് റ്റി.എ സുരേഷ് കുമാർ,ബി.എസ് മുരളിധരൻ പിള്ള,ഓമനക്കുട്ടൻ പിള്ള,ശ്രീകുമാർ, ശങ്കരനാരായണ പിള്ള,സോമൻ പിള്ള,മനോജ്,അഭിലാഷ്,രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.